കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെടുന്നതിനിടെ കാറിടിച്ചു മരിച്ചു

ചെന്നൈ : ഡിണ്ടിഗലിൽ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്കിൽ നിന്നും ഇറങ്ങി ഓടിയ പ്രതി എതിരെവന്ന കാറിടിച്ച് മരിച്ചു.

തേനി വേട്ടച്ചന്തൂർ സ്വദേശി പൊന്നുചാമിയാണ് മരിച്ചത്. കരൂർ ഡിണ്ടിക്കൽ ഹൈവേയിൽ കരുവിനെക്കുറിച്ച് സമീപം വച്ച്‌ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിച്ച പൊന്നുച്ചാമി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കഴിഞ്ഞ ദിവസം ഡിണ്ടിക്കൽ വേടസനൂരിലെ സ്വകാര്യ തുണി മിൽ തൊഴിലാളികൾക്ക് കഞ്ചാവ് വിതരണത്തിനിടെ വേടസന്തൂർ സ്റ്റേഷനിലെ പിഒ ലീസുകാരൻ പ്രതിയെ കയ്യോടെ പിടികൂടി. ബൈക്കിന്റെ പിന്നിലിരുത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ കടമ്പൻകുറച്ചി എന്ന സ്ഥലത്ത് വെച്ച് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. തെറിച്ചു വീണ പൊന്നുസാമിയുടെ ദേഹത്തിലൂടെ കാർ കയറി ഇറങ്ങുകയും ചെയ്തു. കാർ ഡ്രൈവറെ കരൂർ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts