ബെംഗളൂരു: തിങ്കളാഴ്ച കാണാതായ കഫേ കോഫി ഡേ സ്ഥാപകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്. എം. കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി നദിയില്‍ നിന്ന് കണ്ടെത്തിയതോടെ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആരംഭിച്ചു.
ആദായനികുതി വകുപ്പും എന്‍ഫോഴ്മെന്‍റ് ഡയറക്റ്ററേറ്റും നടത്തിയ ദ്രോഹമാണ് സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദ്രവവും നികുതി ഭീകരതയും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ഇന്ത്യയില്‍ വ്യവസായ സംരംഭകര്‍ക്ക് ഭീഷണിയാവുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പല കമ്പനികളും ഈ വിധത്തില്‍ പൂട്ടപ്പെടുകയും ജീവനക്കാര്‍ തൊഴില്‍ രഹിതരായി തീരുകയും ചെയ്തതായി ആരോപിച്ച പാര്‍ട്ടി, നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിക്കുകയായിരുന്നു.
#VGSiddhartha case is very unfortunate.
Result of harassment by IT officials & decline of India’s entrepreneurial position turning virulent by the day, with Tax Terror & collapse of economy
Companies which flourished under UPA have been shut down with many people being jobless pic.twitter.com/rbwUymoM3B
— Karnataka Congress (@INCKarnataka) July 31, 2019
തന്‍റെ ആത്മഹത്യാകുറിപ്പിലും സിദ്ധാര്‍ത്ഥ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരേപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം, മുന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്. എം കൃഷ്ണ 2017 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേരുന്നത്. ആദായനികുതി വകുപ്പ്. എന്‍ഫോഴ്മെന്‍റ് ഡയറക്റ്ററേറ്റ് എന്നിവയുടെ യാതൊരു വിധ “സഹായവും” സിദ്ധാര്‍ത്ഥയ്ക്ക് ലഭിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍.
എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷവും പല തവണ സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നേത്രാവദി നദി കടലിനോട് ചേരുന്ന ഹൊയ്ഗെ ബസാര്‍ ഐസ് പ്ലാന്‍റ് പരിസരത്തുനിന്നും മത്സ്യത്തൊഴിലാളികളാണ് സിദ്ധാര്‍ത്ഥയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്
അധികൃതരെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു