ഡെലിവറി ബോയ്‌ ഹിന്ദു അല്ല; ചുട്ട മറുപടി കൊടുത്ത് സൊമാറ്റോ!!

ഭക്ഷണത്തിനും ജാതിയോ? ഓരോ ദിവസം കഴിയുമ്പോഴും നമ്മുടെ നാടിന്‍റെ അവസ്ഥ വളരെ പരിതാപകരമായാണ് പോകുന്നതെന്ന് ഒരു സംശയവും കൂടാതെ നമുക്ക് പറയാം.

ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഇന്നല്ല പണ്ടുമുതലേ ഇന്ത്യയില്‍ ഉണ്ടായിരുന്നതാണ്. അല്ലാതെ പെട്ടെന്ന്‍ ഒരു ദിവസം പൊട്ടിമുളച്ചതോന്നുമല്ല. ജാതിയുടെ പേരില്‍ തമ്മില്‍തല്ലും വഴക്കും പ്രശ്നങ്ങളും ദിവസന്തോറും നമുടെ നാട്ടില്‍ കൂടികൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഈ സംഭവവും.

നമ്മള്‍ സൊമാറ്റോയിലോ ഉബെറിലോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുന്നുണ്ടോ ഇതാരായിരിക്കും ഉണ്ടാക്കുന്നത് അല്ലെങ്കില്‍ ഇത് നമുക്കിഷ്ടമുള്ള ജാതിക്കാര്‍ തന്നെ കൊണ്ടുവരുമോ എന്നൊക്കെ.

ഇന്നാല്‍ ഇങ്ങനെയും ആളുകള്‍ ചിന്തിക്കുന്നുണ്ടെന്നതിന്‍റെ തെളിവാണ് ഇത്. സൊമാറ്റയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഹിന്ദുവല്ലാത്ത ആളാണ് ഭക്ഷണം ഡെലിവറി ചെയ്യുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്.

അതെ ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞപ്പോള്‍ ഡെലിവറി ബോയിയെ മാറ്റാന്‍ താന്‍ പറഞ്ഞെങ്കിലും അവര്‍ തയ്യാറായില്ലയെന്നും ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്ന്‍ അവര്‍ പറഞ്ഞുവെന്നും. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ലയെന്നും എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നും പറഞ്ഞതായി അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റിനു ചുട്ടമറുപടി തന്നെ സൊമാറ്റോ കൊടുത്തു. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോയുടെ മറുപടി.

https://twitter.com/ZomatoIN/status/1156429449258250240

ഒടുവില്‍ ഈ ട്വീറ്റ് വൈറലാവുകയും പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയപ്പോള്‍ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ടെന്നും വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെ കുറിച്ചും ബഹുമാനമുണ്ടെന്നും എന്നാല്‍ തങ്ങളുടെ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us