എച്ച്എസ്ആർ ലേഔട്ട് അപകടക്കേസ്: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ വാട്ടർ ടാങ്കർ ഉടമയെയും മറ്റ് രണ്ട് പേരെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേരിൽ വാഹനത്തിന്റെ ഡ്രൈവറും യഥാർത്ഥ ഡ്രൈവറുടെ പ്രതിനിധി ആയിരുന്ന മറ്റൊരാളുമാണ് ഉൾപ്പെടുന്നത്.

ടാങ്കർ ഉടമ കസവനഹള്ളിയിലെ ആർ ആനന്ദ് (47), യഥാർത്ഥ വാട്ടർ ടാങ്കർ ഡ്രൈവർ ബൊമ്മനഹള്ളിയിലെ എം ഡി റക്കീബ് (23), പ്രതിനിധി ആയ കസവനഹള്ളിയിലെ എൻ രമേഷ് ബാബു (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് 100 മീറ്റർ അകലെയുള്ള ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിൽ ഉച്ചയ്ക്ക് 12.10 ഓടെയുണ്ടായ അപകടത്തിലാണ് സെറിനിറ്റി ലേഔട്ടിലെ ഖേം രാജ് ഭട്ടിന്റെ മകൾ പ്രതീക്ഷാ ഭട്ട് മരിച്ചത്.

  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?

ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിന് സമീപം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നു അപകടത്തിൽ പെട്ട പെൺകുട്ടി. അവിടെ വെള്ളം നിറയ്ക്കാൻ എത്തിയ ടാങ്കർ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുകയും പെൺകുട്ടിയെ ഇടിക്കുകയും ചെയ്തു.  വാഹനത്തിന്റെ വലത് പിൻ ചക്രം പെൺകുട്ടിയുടെ തലയിലൂടെയാണ് കയറിയിറങ്ങിത്. സംഭവത്തിന് ശേഷം പ്രതിയായ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതീക്ഷാ ഭട്ടിന്റെ അച്ഛൻ നേരത്തെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു അമ്മ വീട്ടുജോലിക്കാരിയാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts