മൊട്ടുസൂചിയും രക്ഷയായില്ല, പോലീസിനെ വിളിച്ച് അഭിഭാഷിക

ചെന്നൈ : രാത്രിയാത്രക്കിടെ തന്നെ ശല്യം ചെയ്തയാളെ പൊലീസിനെ വിളിച്ചുവരുത്തി അഭിഭാഷക അറസ്റ്റ് ചെയ്യിപ്പിച്ചു.

മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയ്ക്ക് ഇന്നലെ രാത്രിയാണ് ചെന്നൈയില്‍ നിന്നുളള ദീര്‍ഘദൂര ബസിനുള്ളിൽ ദുരനുഭവം നേരിടേണ്ടി വന്നത്. വെല്ലൂരിലേക്കുള്ള യാത്രക്കിടെ ശല്യക്കാരന് നേരെ മൊട്ടുസൂചി പ്രയോഗം നടത്തിയിട്ടും പിന്‍മാറാതെ ശല്യം തുടര്‍ന്നതോടെയാണ് അഭിഭാഷക പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ചെന്നൈ മധുരവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഹൈക്കോടതിയിലെ ജോലി കഴിഞ്ഞു സ്വദേശമായ വെല്ലൂര്‍ രാവേരിപാക്കത്തേക്കു പോകുകയായിരുന്നു അഭിഭാഷക.

  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം

തമിഴ്നാട് ആര്‍.ടി.സി.യുടെ പോയിന്റ് ടു പോയിന്റ് ബസിലായിരുന്നു യാത്ര. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍ അഭിഭാഷകയ്ക്കു പിറകിലിരുന്നയാള്‍ അപമര്യാദയായി പെരുമാറി. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോഴോക്കെ മൊട്ടുസൂചി പ്രയോഗം നടത്തിയെങ്കിലും അക്രമി പിന്‍മാറിയില്ല. പോയിന്റ് ടു പോയിന്റ് സര്‍വീസായതിനാല്‍ തന്ന ഡ്രൈവറല്ലാതെ മറ്റു ജീവനക്കാരാരും ബസിലുണ്ടായിരുന്നില്ല.

സഹികെട്ടതോടെ അഭിഭാഷക ബസ് നിര്‍ത്തിച്ച ശേഷം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. മധുരവയല്‍ പൊലീസ് സ്ഥലത്തെത്തി അക്രമിയെ കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ ജോലി ചെയ്യുന്ന കൃഷ്ണഗിരി സ്വദേശി രാഘവനാണ് അറസ്റ്റിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി
[masterslider id="10"]

Related posts

Click Here to Follow Us