ബിബിഎംപി ട്രക്ക് ഇടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

ബെംഗളൂരു; ഹെബ്ബാളിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) മാലിന്യ ട്രക്ക് ഇടിച്ച് പെൺകുട്ടി തൽക്ഷണം മരിച്ചു. അക്ഷര എന്ന 15 കാരിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ജോലി ചെയ്യുന്ന നരസിംഹമൂർത്തിയാണ് പെൺകുട്ടിയുടെ പിതാവ്. 9 ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട അക്ഷര.

അണ്ടർപാസിൽ വെള്ളം ആയതിനാൽ പെൺകുട്ടി അണ്ടർപാസ് ഉപയോഗിക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ മറ്റൊരു സ്ത്രീക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ട്രാഫിക് പോലീസുകാർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

  ബെംഗളൂരുവിൽ അനധികൃത കുടിയേറ്റക്കാർക്കായി വ്യാപക തിരച്ചിൽ: ഇരുനൂറിലധികം വിദേശികൾക്ക് ഗേറ്റ് പാസ്

ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത അപകടസ്ഥലം പരിശോധിക്കുകയും അപകടത്തിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായി സിസിടിവി ക്യാമറകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും എലിവേറ്റഡ് നടപ്പാതകളോ സബ്‌വേകളോ ഉള്ളപ്പോൾ ജീവൻ അപകടത്തിലാക്കി ആരും റോഡുകൾ മുറിച്ചുകടക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെബ്ബാൾ മേൽപ്പാലത്തിന് തൊട്ടടുത്തുള്ള സബ്‌വേ പൂർണമായും വെള്ളത്തിനടിയിലായിട്ടില്ലെന്നും ഇപ്പോഴും, ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ഈ സബ്‌വേ പൂർണ്ണമായും ഇരുട്ടിലോ മോശം അവസ്ഥയിലോ അല്ലന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് മൂന്നടി മീഡിയനുകൾ ഉള്ളിടത്ത് ജനങ്ങളാരും റോഡുകൾ മുറിച്ചുകടക്കരുതെന്നും  അദ്ദേഹം അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു
[masterslider id="10"]

Related posts

Click Here to Follow Us