ബെംഗളൂരു: 1,400 കിലോമീറ്റർ റോഡ് ശൃംഖലയിൽ 43 ശതമാനത്തിനും ശരിയായ നടപ്പാത ഇല്ലെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം, ബിബിഎംപി തന്നെ ഇന്ദിരാനഗറിലെ നടപ്പാത കയ്യേറ്റക്കാരാണെന്ന് കണ്ടെത്തി. ജോഗുപാല്യ വാർഡ് 89-ൽ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉദ്യോഗസ്ഥർ നടപ്പാത കയ്യേറി നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തതായി കണ്ടെത്തി. 100 അടി റോഡിനോട് ചേർന്നുള്ള ആറാം മെയിൻ റോഡിലെ അടിപ്പാതയിൽ ബിബിഎംപി ഉദ്യോഗസ്ഥർ അരളികട്ടെ പണിതെന്നാണ് ഇന്ദിരാനഗർ നിവാസികളുടെ ആരോപണം.
ഈ പാത തിരക്കേറിയ ഒന്നാണെന്നും ബിബിഎംപിയുടെ നടപടി പൗരന്മാരുടെ സുരക്ഷ അപകടത്തിലാക്കുമെന്നും താമസക്കാർ ചൂണ്ടിക്കാട്ടി.
ഈ റോഡ് കനത്ത ഗതാഗതക്കുരുക്ക് നേരിടുന്ന ഭാഗമായത്കൊണ്ടുതന്നെ പൗരന്മാർക്ക്, പ്രത്യേകിച്ച് മുതിർന്നവർക്കും കുട്ടികൾക്കും, തിരക്കുള്ള സമയങ്ങളിൽ നടക്കാൻ സുരക്ഷിതമല്ലാത്തതുമാണെന്നും അവർ വ്യക്തമാക്കി.
നേരെമറിച്ച്, ബിബിഎംപി ഉദ്യോഗസ്ഥർ പറയുന്നത് ഈ സ്ഥലം വൃത്തിഹീനമായി മാറിയിരുന്നു, ഞങ്ങൾ അവിടെ ഒരു മതപരമായ ഘടന നിർമ്മിച്ചില്ലെങ്കിൽ അത് വൃത്തിയായി സൂക്ഷിക്കുക അസാധ്യമായിരുന്നുവെന്നും ഇവിടെ ഒരു ആൽമരം ഉള്ളതിനാലാണ്, ഞങ്ങൾ അവിടെ ‘അരളികട്ടെ’ നിർമ്മിക്കാൻ തീരുമാനിച്ചതെന്നും വാർഡിന്റെ ബിബിഎംപി എഞ്ചിനീയർ-ഇൻ-ചാർജ് പറഞ്ഞു. നമുക്ക് ഫുട്പാത്തിന്റെ ഒരു ഭാഗം മാത്രമേ ആവശ്യമുള്ളൂവെന്നും കാൽനടയാത്രക്കാർക്ക് നടക്കാൻ മതിയായ ഇടമുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നും എഞ്ചിനീയർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.