കുഴികൾ നികത്താൻ ബിബിഎംപിയോട് പുതിയ പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതി.

ബെംഗളൂരു: റോഡുകളിലെ കുഴികൾ നികത്തുന്നതിനുള്ള പുതിയ വർക്ക് പ്ലാൻ സമർപ്പിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലെയ്ക്ക് (ബിബിഎംപി) ഒരു അവസരം കൂടി നൽകി കർണാടക ഹൈക്കോടതി.

ബെംഗളൂരുവിലെ സിബിഡിയിലെ കുഴികൾ നികത്തുന്നതിനും നന്നാക്കുന്നതിനുമായി ശരിയായ സാങ്കേതികവിദ്യ ഉപയോഗിച്ചും യന്ത്രങ്ങൾ വിന്യസിച്ചും കൃത്യമായ വർക്ക് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് എസ് പ്രഭാകറും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും ചേർന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന് ഉറപ്പ് നൽകി.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

വിജയൻ മേനോൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നത് 2022 മാർച്ച് 15ലേക്ക് മാറ്റിവെച്ച കോടതി, കുഴികൾ കാരണം എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്താൻ ബിബിഎംപിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കുഴികൾ മൂലമല്ല, സമീപത്തെ റോഡുകൾ വെട്ടിപ്പൊളിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ്  ബിബിഎംപി അഭിഭാഷകൻ വി ശ്രീനിധി മറുപടി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts