കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-03-2022

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 155 റിപ്പോർട്ട് ചെയ്തു. 349 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.47% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 349 ആകെ ഡിസ്ചാര്‍ജ് : 3899647 ഇന്നത്തെ കേസുകള്‍ : 155 ആകെ ആക്റ്റീവ് കേസുകള്‍ : 3049 ഇന്ന് കോവിഡ് മരണം : 05 ആകെ കോവിഡ് മരണം : 39996 ആകെ പോസിറ്റീവ് കേസുകള്‍ : 3942730…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-03-2022)

കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ,ആശുപത്രി പ്രവർത്തകർ,പൊതുജനങ്ങൾ,ഇതര ലിംഗക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ , കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറൽ…

Read More

കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ മാർച്ച്‌ 31ന് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി : കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് രാജ്യസഭ തെരഞ്ഞെടുപ്പ് മാർച്ച്‌ 31 ന് നടക്കും. കേരളം, പഞ്ചാബ്, ആസാം,നാഗാലാ‌യ, ത്രിപുര,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് മാർച്ച്‌ 31 ന് തെരഞ്ഞെടുപ്പു നടക്കുക. എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച്‌ 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച്‌ 21നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. 22ന് പത്രിക സൂക്ഷ്മ പരിശോധന നടക്കും.…

Read More

സംവിധായകൻ പ്രിയദർശന് ഡോക്ടറേറ്റ്

ചെന്നൈ : സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് ലഭിച്ചു. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.ചലച്ചിത്രരംഗത്തെ വിശിഷ്ട സേവനങ്ങള്‍ക്കാണ് ആദരം. വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ എന്ന സംവിധായാകന്റെ കഴിവിലൂടെ സിനിമാ ലോകത്തിനു ലഭിച്ചത്. ഡോക്ടറേറ്റ് നല്‍കുന്നതിന്റെ ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍ ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.  

Read More

കർണാടകയിൽ കൊല്ലപ്പെട്ട ഹർഷ യുടെ കുടുംബത്തിന് 25 ലക്ഷം നൽകി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കൊല്ലപ്പെട്ട ബജ്റംഗദൾ ഹർഷ യുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷത്തിന്റെ ചെക്ക് നേരിട്ടത്തി നൽകി. ഈ പ്രദേശത്തെ ഞങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഹർഷ പ്രശ്നങ്ങൾക്കോ കലഹങ്ങൾക്കോ പോകാതെ ജന സഹകരണത്തോടെ വളർന്നു വരുന്ന ഹിന്ദു നേതാവായിരുന്നു ഹർഷ. ഇത് സഹിക്കാൻ പറ്റാത്ത ചില ജനദ്രോഹികളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ വേദന സഹിക്കാനുള്ള കഴിവ് ഹർഷയുടെ കുടുംബത്തിന് ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

110 ഗ്രാമങ്ങൾക്ക് കാവേരി ജലം അനുവദിച്ച സമയത്തിന് മുമ്പ് ലഭിക്കാൻ സാധ്യത.

ബെംഗളൂരു: ബെംഗളൂരു  വാട്ടർ സപ്ലൈ & മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) കാവേരി സ്റ്റേജ് V പദ്ധതി അതിവേഗം ട്രാക്ക് ചെയ്ത് ഈ വർഷം അവസാനത്തോടെ പണി പൂർത്തിയാക്കാൻ ലക്ഷ്യമിടുകയാണ്. ബോർഡ്‌ ഈ ലക്ഷ്യം കൈവരിച്ചാൽ, സമയപരിധിക്ക് ആറുമാസം മുമ്പ് പദ്ധതി പൂർത്തിയാക്കുകയും പ്രതീക്ഷിച്ചതിലും നേരത്തെ 110 വില്ലേജുകളിൽ ജലവിതരണം നൽകാൻ സാധിക്കുകയും ചെയ്യും. 2,158 കിലോമീറ്റർ ജലരേഖകൾ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂർത്തിയായെങ്കിലും ഭൂഗർഭ മലിനജല ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള 85% ജോലികൾ മാത്രമാണ് ബോർഡ് പൂർത്തിയാക്കാൻ ബാക്കി ഉള്ളത്.

Read More

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖ്അലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു..

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ആയി സാദിഖ്അലി ശിഹാബ് തങ്ങളെ തെരഞ്ഞെടുതു. അന്തരിച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സഹോദരനാണ് സാദിഖലി തങ്ങൾ. പാണക്കാട് ഇന്ന്  ചേർന്ന ഉന്നതാധികാര സമിതിയിലാണ് പ്രഖ്യാപനമുണ്ടായത്. നി​ല​വി​ൽ പാണക്കാട് കുടുംബത്തിലെ മുതിർന്ന അംഗവും ലീഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​ണ് ഇദ്ദേഹം. .

Read More

സെലൻസ്കിയോട് സഹായം അഭ്യർഥിച്ച് മോദി

ന്യൂ​ഡ​ല്‍​ഹി: യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ര്‍ സെ​ല​ന്‍​സ്‌​കി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ച​ര്‍​ച്ച ന​ട​ത്തി. യുക്രെ​യ്നി​ല്‍ നി​ന്നും ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ ന​ല്‍​കി​യ സ​ഹാ​യ​ത്തി​ന് മോ​ദി യുക്രയിൻ പ്രസിഡണ്ട്‌നോട്‌ ന​ന്ദി അ​റി​യി​ച്ചു. സു​മി​യി​ല്‍ നി​ന്നും വി​ദ്യാ​ര്‍​ഥി​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാണ് മോ​ദി, സെ​ല​ന്‍​സ്‌​കി​യോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചത്. അ​തേ​സ​മ​യം, സു​മി​യി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് ത​യാ​റാ​യി​രി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട് അ​ര​മ​ണി​ക്കൂ​റി​ന​കം ത​യാ​റാ​കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സു​മി​യി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ ഉ​ട​ന്‍ എ​ത്തു​മെ​ന്നാ​ണ് അറിയിച്ചത്. നിലവിൽ സു​മി​യി​ല്‍ കുടുങ്ങി കൊടുക്കുന്നതിൽ 594 പേർ ഇ​ന്ത്യ​ക്കാ​രാണ്. ഇ​തി​ല്‍ 179 പേ​ര്‍…

Read More

വ്യാജ രേഖ ഉപയോഗിച്ച് സിം നൽകിയ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ ജി.രാജേശ്വറിന് വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ നൽകിയ രണ്ട് പേർ അറസ്റ്റിൽ. ചിക്കചലക്കരെ സ്വദേശി എസ്.ചേതൻ (27), യെലഹങ്ക സ്വദേശി ഹർഷ കുമാർ (24) എന്നിവരെയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിലെ ജീവനക്കാരാണ്.

Read More
Click Here to Follow Us