ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾക്ക് തുടക്കം

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ,ആശുപത്രി പ്രവർത്തകർ,പൊതുജനങ്ങൾ,ഇതര ലിംഗക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ , കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറൽ ആശുപത്രികൾ ട്രാൻസ് ജെൻഡർ സൗഹൃദആശുപത്രികളാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us