ഓടുന്ന ബസിനു തീ പിടിച്ചു ; ഡ്രൈവറുടെ സംയോജിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ബെംഗലൂരു ; ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്നും ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലേക്ക് തിരിച്ച കര്‍ണ്ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്റെ ഐരാവത് ക്ലബ് ക്ലാസിനാണ് ദേവനഹള്ളിയിലെ എയര്‍പോര്‍ട്ട് റോഡില്‍ വെച്ചു പൊടുന്നനെ അഗ്നി പടര്‍ന്നത് ….തുടര്‍ന്ന്‍ ഡ്രൈവര്‍ വിജയകുമാറിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു 32 ഓളം യാത്രക്കാരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെടുത്താന്‍ കഴിഞ്ഞത് …എഞ്ചിന്‍ തകരാറ് മൂലമാണ് തീ പടര്‍ന്നതെന്നു പരിശോധനയില്‍ വ്യക്തമായി ….
 
സമയം ഏകദേശം രാത്രി 10.30 ഓടെയായിരുന്നു സംഭവം നടക്കുന്നത് ….യാത്രയില്‍ എഞ്ചിനില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച ഡ്രൈവര്‍ വിജയകുമാര്‍ പെട്ടെന്ന്‍ തന്നെ ബസ് നിര്‍ത്തി പരിശോധിച്ച് ..തുടര്‍ന്നായിരുന്നു കമ്പാര്‍ട്ട്മെന്റില്‍ തീ പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത് …മുതിര്‍ന്ന പൌരന്മാരും കുട്ടികളുമടക്കമുള്ള യാത്രക്കാരെ പരിഭ്രാന്തരാക്കാതെയും അതോടൊപ്പം പരമാവധി വേഗത്തിലും ബസില്‍ നിന്നും ഇറക്കി..തുടര്‍ന്ന്‍ അഗ്നി പടര്‍ന്ന്‍ കയറുന്നതിനു മുന്പ് മുഴുവന്‍ ലഗേജുകളും വേളിയിലാക്കി …തുടര്‍ന്ന്‍ പോലീസം ഫയര്‍ ഫോഴ്സുമെത്തി സ്ഥിതി നിയന്ത്രണാതീതമാക്കി …ബസ് ഭാഗികമായി കത്തി നശിച്ചു ….
 
…എഞ്ചിനിലെ ഡീസല്‍ പൈപ്പ് പൊട്ടിയത് മൂലമാണ് പെട്ടെന്നുള്ള ഈ അപകടമെന്ന് അദേഹം വ്യക്തമാക്കി …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts