കർണാടകയിൽ 11 പോസ്റ്റ് ഓഫിസുകളിൽ കൂടി പാസ്പോർട് സേവാകേന്ദ്രങ്ങൾ വരുന്നു.

ബെംഗളൂരു : കർണാടകയിൽ 11 പോസ്റ്റ് ഓഫിസുകളിൽ കൂടി പാസ്പോർട് സേവാകേന്ദ്രങ്ങൾ വരുന്നു. ബെളഗാവി, ശിവമൊഗ്ഗ, ബെള്ളാരി, ദാവനഗരെ, ഉഡുപ്പി, ഗദക്, റായ്ച്ചൂർ, ബീദർ, തുമകൂരു, ഹാസൻ, വിജയാപുര എന്നിവിടങ്ങളിലാണിത്. നിലവിൽ മൈസൂരുവിലാണു പോസ്റ്റ് ഓഫിസില്‍ പാസ്പോര്‍ട് സേവാകേന്ദ്രമുള്ളത്.

ബെംഗളൂരുവിൽ ലാൽബാഗ് റോഡ്, മാറത്തഹള്ളി എന്നിവിടങ്ങളിലും ഹുബ്ബള്ളി, മംഗളൂരു, കലബുറഗി എന്നിവിടങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രങ്ങളുണ്ട്. പ്രതിദിനം 75 പേർക്കുള്ള ടോക്കണുകൾ സേവാകേന്ദ്രത്തിൽ വിതരണം ചെയ്യുമെന്ന് ബെംഗളൂരു റീജനൽ പാസ്പോർട്ട് ഓഫിസർ ഭരത്കുമാർ പറഞ്ഞു. ഗ്രാമീണ മേഖലകളിലുള്ളവർക്കു പോസ്റ്റ് ഓഫിസുകൾ കേന്ദ്രീകരിച്ചു സേവാകേന്ദ്രങ്ങൾ വരുന്നത് ഏറെ ഗുണകരമാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts