കുവൈത്തിൽ നിന്ന് ടിവി ജെറ്റ് എയറിൽ സൗജന്യമായി കൊണ്ടുപോകാം

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 48 ഇഞ്ച് വരെ വലുപ്പമുള്ള ടിവി ജെറ്റ് എയറിൽ ഇനി മുതല്‍ സൗജന്യമായി കൊണ്ടുപോകാം. നിലവിൽ 19 ദിനാർ കൂലി ഈടാക്കിയിരുന്നിടത്താണ് ഈ പുതിയ ആനുകൂല്യം.

കുവൈത്തിൽ നിന്ന് മംഗളൂരു, കോഴിക്കോട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കിലും ഇളവ് വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. നിലവിൽ എല്ലാ നിരക്കുകാർക്കും 30 കിലോ അനുവദിക്കുന്ന ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35 കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചിട്ടുണ്ട്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴുദിനാർ ഈടാക്കുന്നുണ്ട്, ഇതിലും കുറവ് വരുത്തിയിട്ടുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11ദിനാറും, 10കിലോഗ്രാമിന് 14ദിനാറും, 15 കിലോഗ്രാമിന് 24ദിനാറും, 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts