മൈസൂരു: വരുണ മണ്ഡലത്തിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രയ്ക്ക് സീറ്റ് ലഭിക്കാത്തതിനാൽ നിരാശനായി ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. വരുണ മണ്ഡലത്തിലുൾപ്പെടുന്ന സാരാഗുര ഗ്രാമത്തിലെ ഗവിയപ്പയെയാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിജയേന്ദ്രക്ക് അവസാനനിമിഷം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഏറെ ദുഃഖിതനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വർഷങ്ങളായി അടിയുറച്ച ബിജെപി പ്രവർത്തകനായ ഗവിയപ്പ, വിജയേന്ദ്രയ്ക്കായി തുടങ്ങിവച്ച പ്രചാരണത്തിലും സീറ്റ് ലഭിക്കാത്തതിന തുടർന്നുള്ള പ്രതിഷേധ സമരത്തിലും പങ്കെടുത്തിരുന്നു.