റഷ്യയില്‍ സമൂഹമാധ്യമങ്ങൾക്ക് വിലക്ക്.

മോസ്കോ: ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. റഷ്യന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കുമെന്ന ഫേസ്​ബുക്കിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ നടപടി.

ഒക്​ടോബര്‍ 2020 മുതല്‍ ​റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരായ വിവേചനത്തിന്‍റെ പേരില്‍ 20 കേസുകള്‍ ഫേസ്​ബുക്കിനെതിരെ ഉണ്ടെന്ന്​ റഷ്യ പ്രതികരിച്ചു. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളായ ആര്‍.ടി, ആര്‍.ഐ.എ ന്യൂസ്​ എന്നിവക്ക്​ ഫേസ്​ബുക്ക്​ വിലക്കേര്‍പ്പെടുത്തിയെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ആര്‍.ടി, സ്പുട്​നിക്​ തുടങ്ങിയ മാധ്യമങ്ങള്‍ക്ക്​ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്ന്​ ഫേസ്​ബുക്ക്​ അറിയിച്ചിരുന്നു. ഫേസ്​ബുക്കിന്​ പുറമേ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും ചാനലുകള്‍ക്ക്​ നിയ​ന്ത്രണമുണ്ട്​.

റഷ്യയെ മോശമാക്കുന്ന വാർത്തകളാണ് കൂടുതലും പുറത്തു വരുന്നത്. അത് പരക്കുന്നത് തടയാൻ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ആദ്യം തുടങ്ങിയത് ട്വിറ്ററിലാണ്. തുടർന്ന് ഫേസ്സ്ബുക്കില്ലേയ്ക്കും വിലക്ക് നീളുകയായിരുന്നു.

യുദ്ധത്തെക്കുറിച്ചുള്ള റഷ്യൻ ന്യായീകരണങ്ങളെ ചെറുക്കാൻ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. എന്നാൽ റഷ്യൻ സേനയ്ക്കെതിരെ വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താണ് പുടിന്‍റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts