കൃത്രിമ ഉപഗ്രഹത്തിന് നടൻ പുനീത് രാജ്‌കുമാറിന്റെ പേര്

ബെംഗളൂരു : ചരിത്രത്തില്‍ തന്നെ ആദ്യമായി സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ നിര്‍മിക്കാന്‍ പോകുന്ന കൃത്രിമ ഉപഗ്രഹത്തിന്  അന്തരിച്ച കന്നട നടന്‍ പുനീത് രാജ്‌കുമാറിന്‍റെ പേര് നല്‍കും.

ദേശീയ ശാസ്‌ത്ര ദിനത്തോടനുബന്ധിച്ച്‌ ബെംഗളുരുവിലെ മല്ലേശ്വരത്ത് സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വത് നാരായണയാണ് സാറ്റലൈറ്റിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

20 സ്‌കൂളിൽ നിന്ന് 100 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഐഎസ്‌ആര്‍ഒയുടെ സഹായത്തോടെയാണ് സ്റ്റുഡന്‍റ്സ് സാറ്റലൈറ്റ് പ്രോജക്‌ട് നടപ്പാക്കുന്നത്.

ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മത്സരത്തിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. പുനീത് കുട്ടികളെയും കുട്ടികള്‍ പുനീതിനെയും സ്നേഹിച്ചിരുന്നതിനാലാണ് വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹ വിക്ഷേപണ പദ്ധതിക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കാനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

1.90 കോടി രൂപയാണ് പദ്ധതി ചെലവ്. സാധാരണ 60 കിലോഗ്രാം ഉപഗ്രഹം നിര്‍മിക്കാന്‍ 50-60 കോടി രൂപ ആവശ്യമാണെന്നും വിദ്യാര്‍ഥികളുടെ ഉപഗ്രഹം ഒന്നര കിലോ ആയി ചുരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts