കൃത്രിമ ഉപഗ്രഹത്തിന് നടൻ പുനീത് രാജ്‌കുമാറിന്റെ പേര്

ബെംഗളൂരു : ചരിത്രത്തില്‍ തന്നെ ആദ്യമായി സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ നിര്‍മിക്കാന്‍ പോകുന്ന കൃത്രിമ ഉപഗ്രഹത്തിന്  അന്തരിച്ച കന്നട നടന്‍ പുനീത് രാജ്‌കുമാറിന്‍റെ പേര് നല്‍കും. ദേശീയ ശാസ്‌ത്ര ദിനത്തോടനുബന്ധിച്ച്‌ ബെംഗളുരുവിലെ മല്ലേശ്വരത്ത് സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി അശ്വത് നാരായണയാണ് സാറ്റലൈറ്റിനെ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 20 സ്‌കൂളിൽ നിന്ന് 100 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഐഎസ്‌ആര്‍ഒയുടെ സഹായത്തോടെയാണ് സ്റ്റുഡന്‍റ്സ് സാറ്റലൈറ്റ് പ്രോജക്‌ട് നടപ്പാക്കുന്നത്. ശാസ്‌ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മത്സരത്തിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്.…

Read More
Click Here to Follow Us