തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് 308 വാർഡുകളിൽ വിജയം..

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അവകാശപ്പെട്ടു.

ബിജെപിയുടെ നേട്ടം പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നുവെന്ന് മുതിർന്ന നേതാക്കളിലൊരാളായ ആർ ശ്രീനിവാസൻ പറഞ്ഞു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ബിജെപിക്ക് ജനപ്രതിനിധികൾ ഇല്ലാത്ത കടലൂർ, വെല്ലൂർ, മധുരൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആ മേഖലകളിലേക്ക് പാർട്ടി കടന്നുകയറി.

എന്നാൽ പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതായും അണ്ണാമലൈ ചെന്നൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോയമ്പത്തൂരിൽ ബിജെപി 15 ശതമാനം വോട്ട് നേടിയെന്നും അണ്ണാമലെ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts