“100 തവണ കുളിച്ചാലും നിങ്ങള്‍ പോത്തിനെപ്പോലിരിക്കും…!!”

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണം അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍ നേതാക്കളുടെ വാക് പോരും അതിശക്തമായി തന്നെ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞ പരാമര്‍ശത്തിന് ബിജെപി മുൻ എംഎൽഎ രാജു ഖാ​ഗേ നല്‍കിയ മറുപടിയാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പ്രധാനമന്തി നരേന്ദ്രമോദി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മേക്കപ്പ് ചെയ്യുമെന്നായിരുന്നു കുമാരസ്വാമിയ‌ുടെ പരാമർശം. മോദി ദിവസവും 10 തവണ മുഖത്ത് പൗഡറിടുമെന്നും 10 തവണ വസ്ത്രം മാറുമെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.

ക്യാമറയുടേയും ജനങ്ങളുടെയും മുന്നിൽ വരുന്നതിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് മുഖത്ത് തിളക്കം ലഭിക്കുന്നതിന് മോദി മേക്കപ്പിടും. എന്നാൽ നമ്മുടെ കാര്യം എടുക്കുകയാണെങ്കിൽ, രാവിലെ കുളിച്ച് പുറത്തിറങ്ങിയാൽ പിന്നെ അടുത്ത ദിവസം രാവിലെ മാത്രമേ കുളിക്കുകയുള്ളു. അങ്ങനെയാകുമ്പോൽ ക്യാമറയിൽ നമ്മുടെ മുഖം കാണാൻ‌ ഒരു ഭം​ഗിയുമുണ്ടാകില്ല. മാധ്യമ സുഹൃത്തുക്കൾക്ക് പോലും നമ്മുടെ മുഖം കാണിക്കാൻ താൽപര്യമുണ്ടാകാറില്ല. അവർ നരേന്ദ്ര മോദിയെ മാത്രമേ കാണിക്കുകയുള്ളു, കുമാരസ്വാമി പറഞ്ഞു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

എന്നാല്‍ അതിനു മറുപടിയായി, 100 തവണ കുളിച്ചാലും നിങ്ങള്‍ പോത്തിനെപ്പോലിരിക്കും എന്നായിരുന്നു കുമാരസ്വാമിയെ പരിഹസിച്ച് രാജു ഖാ​ഗേ പറഞ്ഞത്. മോദി വെളുത്തിട്ടും കുമാരസ്വാമി കറുത്തിട്ടുമാണ്. മോദി വെളുത്ത് സുന്ദരനാണെന്നും രാജു ഖാ​ഗേ പറഞ്ഞു.

എന്നാല്‍ വാക് പയറ്റ് അവിടെയും തീര്‍ന്നില്ല, പ്രധാനമന്ത്രിയേപ്പോലെ ദിവസവും വാക്സ് ചെയ്യുന്ന ശീലം തനിക്കില്ലെന്ന് കുമാരസ്വാമി തിരിച്ചടിച്ചിരിക്കുകയാണ്… ബിജെപിക്കാര്‍ പറയുന്നു, ഞാന്‍ 20 തവണ കുളിച്ചാലും എന്‍റെ കറുത്ത നിറം (പോത്തിന്‍റെ) മാറില്ല എന്ന്, അതെ അത് ശരിയാണ്. ഞാന്‍ നിങ്ങളുടെ മോദിയേപ്പോലെ ദിവസവും വാക്സ് ചെയ്തല്ല പുറത്തിറങ്ങുന്നത്. ഞാന്‍ പാവങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. പാവങ്ങളെ സ്പര്‍ശിച്ചശേഷം ഞാന്‍ കൈ കഴുകാറുമില്ല, അദ്ദേഹം തുടര്‍ന്നു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

മോദിയ്ക്ക് മുന്‍പും എത്രയോ ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്? എല്ലാവരും രാജ്യത്തെ സേവിക്കുകയും രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്, മോദി മാത്രമല്ല. മോദി വീണ്ടും അധികാരത്തില്‍ എത്തില്ല,  കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts