രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം;ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ പരക്കെ സംഘർഷം. ബംഗാളിലെ സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. മുഹമ്മദ് സലീമിന് നിസാര പരിക്കുകൾ ഉണ്ടെന്നും വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഡാർജിലിംഗിലും ആക്രമണമുണ്ടായതായാണ് വിവരം

ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഏറ്റവും അധികം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡാർജിലിംഗിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും അത് വോട്ടെടുപ്പിനെ എന്തെങ്കിലും രീതിയിൽ ബാധിച്ചിട്ടില്ല. പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ എത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts