പ്രധാനമന്ത്രിക്കു പോലും ലളിത മഹല്‍ പാലസില്‍ മുറിയില്ല;മുറി കിട്ടാതെ നട്ടം തിരിഞ്ഞ് മോഡി മൈസുരുവില്‍.

മൈസൂരു: കൊട്ടാര നഗരത്തിന്റെ തിലകക്കുറിയായ ഹോട്ടൽ ലളിതാ മഹൽ പാലസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുറി ലഭിച്ചില്ല. ഒരു കല്യാണ സൽക്കാരവുമായി ബന്ധപ്പെട്ട് എല്ലാ മുറികളും ബുക്കു ചെയ്തിരുന്നതിനാലാണിത്. തുടർന്ന് കലക്ടർ ഇടപെട്ട് ഹോട്ടൽ റാഡിസൻ ബ്ലൂവിൽ താമസസൗകര്യം ഒരുക്കുകയായിരുന്നു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

കലക്ടറുടെ ഓഫിസിൽ നിന്നുള്ളവർ മുറി ബുക്ക് ചെയ്യാനായി എത്തിയപ്പോഴേക്കും മുഴുവൻ റിസർവ് ചെയ്ത നിലയിലായിരുന്നെന്ന് ലളിതാ മഹൽ പാലസ് ജനറൽ മാനേജർ ജോസഫ് മത്തിയാസ് പറഞ്ഞു. മൂന്നു മുറികളാണ് അവശേഷിച്ചിരുന്നത്. ഞായറാഴ്ച രാത്രിയെത്തിയ പ്രധാനമന്ത്രിക്കും സംഘത്തിനും തങ്ങാൻ സുരക്ഷാ കാരണങ്ങളാൽ ഇതു മതിയാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts