ഹിജാബ് ഹർജികൾ പരിഗണിക്കുന്ന ജഡ്ജിയെ പരിഹസിച്ചു; ചലച്ചിത്ര നടൻ അറസ്റ്റിൽ.

actor

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന്റെ ഭാഗമായ കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ പരാമർശം നടത്തിയതിന് കന്നഡ സിനിമാ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ എ എന്ന ചേതൻ അഹിംസയെ പോലീസ് അറസ്റ്റ് ചെയ്തു.

ദളിത് അനുകൂല സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് ചേതനെതിരെ സ്വമേധയാ കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചത്.

  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌

ഐപിസി 505 (2), 504 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) എംഎൻ അനുചേത് പറഞ്ഞു.

ചേതന്‍ അഹിംസയുടെ ഭാര്യ മേഘയാണ് നടന്‍ കസ്റ്റഡിയിലായ വിവരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

നടനെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് മേഘ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
[masterslider id="10"]

Related posts

Click Here to Follow Us