വാർദ്ധക്യത്തിലെ ഒറ്റപ്പെടൽമൂലം വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.

ബെംഗളൂരു: ആറുമക്കളുള്ള ദമ്പകികള്‍ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. രോഗിയായ ഭാര്യക്കു വിഷം കൊടുത്തശേഷം ഭര്‍ത്താവ് വീട്ടുമുറ്റത്തെ മാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴയിലെ കൈനകരി പഞ്ചായത്ത് തോട്ടുവാത്തല നടുവിലേക്കളം വീട്ടില്‍ പി.ടി. ജോസ് (അപ്പച്ചന്‍-80) ആണ് ഭാര്യ ലീലാമ്മയ്ക്കു (75) വിഷംകൊടുത്തശേഷം തൂങ്ങിമരിച്ചത്.

ആറു മക്കളുണ്ടായിരുന്നെങ്കിലും ഇടയ്ക്കുവന്നു പോകുന്നതല്ലാതെ ഇവരുമായി അധികം അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജോസ് തൂങ്ങിനില്‍ക്കുന്നതു ആദ്യം കണ്ടത് സമീപവാസികളാണ്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭാര്യ ലീലാമ്മയെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

ലീലാമ്മ ദീര്‍ഘനാളായി കിടപ്പുരോഗിയാണ്. ജോസും ചികിത്സയിലാണ്.  വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പറയുന്നു ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെത്തിയട്ടുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. നിലവിൽ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
[masterslider id="10"]

Related posts