ഗീസറിൽ നിന്ന് ചോർന്ന കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് അമ്മയും മകളും മരിച്ചു

ബെംഗളൂരു : വടക്കൻ ബെംഗളൂരുവിൽ ബാത്ത്റൂമിലെ ഗീസറിൽ നിന്ന് കാർബൺ മോണോക്സൈഡ് ചോർന്നതിനെത്തുടർന്ന് ശ്വാസംമുട്ടി അമ്മയും ഏഴുവയസ്സുള്ള മകളും മരിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ മംഗള (35), മകൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ഗൗതമി എൻ എന്നിവരെയാണ് ചിക്കബാനാവരയിലെ വീട്ടിൽ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി ഫോൺ കോളുകൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് ഭർത്താവ് വീട്ടുടമസ്ഥനെ വിവരം അറിയിക്കുകയും ഉടമസ്ഥൻ നടത്തിയ തിരച്ചിലിൽ ആണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് നരസിംഹമൂർത്തി ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഭാര്യയുമായി ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചത്.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

“ഇരുവരും രാവിലെ 11 മണിയോടെ കുളിമുറിയിൽ കയറുകയും ബോധരഹിതയാകുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ മരിച്ചുവെന്നുമാണ് വെന്നുമാണ് നിഗമനം. ജനാലകളുണ്ടെങ്കിലും ഏറെ നേരം അടച്ചിട്ടിരുന്നതായും കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം 4 മണിയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts