മംഗളൂരു വിമാനത്താവളത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

ബെംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) റാപ്പിഡ് ആർടി-പിസിആർ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ 45 ദിവസത്തിനിടെ ഇരട്ടിയായി.

ഡിസംബറിന് ശേഷം എംഐഎയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു. നവംബർ അവസാനത്തോടെ, 30,344 യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ 48 പേർക്ക് പോസിറ്റീവായി. ജനുവരി 10 വരെയുള്ള കണക്കുകൾ പ്രകാരം 44,013 യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ 149 പേർക്കും പോസിറ്റീവ് സ്ഥിരീകരിച്ചു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

പാൻഡെമിക്കിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തോടെ യുഎഇയിലേക്കുള്ള വിമാനയാത്രക്കാരിൽ പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം ഡിസംബറിൽ വർദ്ധിച്ചെന്നും കാരണം, ഈ മേഖലയിൽ ഇപ്പോൾ വൈറസ് വ്യാപനം കൂടുതലാണ്. സാധാരണ ആർടി-പിസിആർ ടെസ്റ്റിനെ അപേക്ഷിച്ച് റാപ്പിഡ് ആർടി-പിസിആർ ടെസ്റ്റ് കൂടുതൽ സെൻസിറ്റീവ് ടെസ്റ്റാണ്. കൂടാതെ, ആർ‌ടി-പി‌സി‌ആർ ടെസ്റ്റിനായി ഒരു വ്യക്തിക്ക് സ്വാബ് നൽകിയതിന് ശേഷം അണുബാധയുണ്ടാകാം, ജില്ലാ നോഡൽ ഓഫീസർ ഡോ അശോക് എച്ച് പറഞ്ഞു..

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts