പേരിൽ മാറ്റം വരുത്തി നടി ലെന .

ACTRESS LENA

സംഖ്യാ ശാസ്ത്രം അനുസരിച്ച് ഭാഗ്യം വരുന്നതിനായി പേരില്‍ മാറ്റം വരുത്തിയ താരങ്ങളുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി. വിജയവും സൗഭാഗ്യം ക്ഷണിച്ചു വരുത്താൻ പേരുകളിൽ മാറ്റം വരുത്തിയ നിരവധി സെലിബ്രിറ്റികളുണ്ട് നമുക്ക് ചുറ്റും.

സംഖ്യാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പേരുകൾ മാറ്റുന്നത് ബോളിവുഡ്, തമിഴ്, തെലുങ്ക് താരങ്ങൾക്കിടയിൽ വളരെ സാധാരണമാണ്, മാത്രമല്ല മലയാളി കലാകാരന്മാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ചിലർ പേരുകളുടെ അക്ഷരവിന്യാസം മാറ്റുമ്പോൾ മറ്റുചിലർ പേരുകൾ പൂർണ്ണമായും മാറ്റുന്നു.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

തന്റെ പേരിന്റെ അവസാനഭാഗത്ത് ‘A’ ചേർത്ത് ‘LENA’ എന്നതിൽ നിന്ന് ‘LENAA’ ആക്കി തന്റെ പേരിന്റെ അക്ഷരവിന്യാസം മാറ്റിയ നടി ലെനയാണ് പട്ടികയിലെ ഏറ്റവും പുതിയ വ്യക്തി.

ധാരാളം പ്രമുഖ താരങ്ങള്‍ ഇത്തരത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിന് തങ്ങളുടെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടന്‍ ദിലീപും അടുത്തിടെ പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts