നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ കൂടിയേക്കും

ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന കെഎംഎഫ് ജനറൽബോഡി യോഗത്തിലാണ് തീരുമാനം.

കെഎംഎഫ് നിർദേശം സർക്കാർ അംഗീകരിച്ചാൽ, നിലവിൽ 37 രൂപ വിലയുള്ള ഒരു ലിറ്റർ നന്ദിനി ടോൺഡ് മിൽക്ക് 40 രൂപയാക്കും. കർഷകർക്ക് 2.5 രൂപ അധികമായി ലഭിക്കുമെന്നും നിർദ്ദേശം അംഗീകരിച്ചാൽ വിൽക്കുന്ന ഒരു ലിറ്റർ പാലിൽ നിന്ന് 50 പൈസ യൂണിയനുകൾ നിലനിർത്തുമെന്നും കെഎംഎഫ് അറിയിച്ചു.

  കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം; മെട്രോ സർവീസ് തടസ്സപ്പെട്ടു; അണ്ടർപാസ് അടച്ചു; സംസ്ഥാനത്ത് വരും ദിവസങ്ങളിലും ജാഗ്രതാ നിർദ്ദേശം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts