നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണം; വിരൽ അറുത്ത് കാളിക്ക് നൽകി യുവാവ് 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ തന്റെ ഇടത് ചൂണ്ടുവിരല്‍ അറുത്ത് കാളി ദേവിക്ക് സമർപ്പിച്ച്‌ യുവാവ്.

മോദിയോടുള്ള ആരാധന മൂത്ത് അരുണ്‍ വർണ്ണേക്കർ ആണ് മോദിഭക്തിയില്‍ വിരലറുത്തത്.

വിരല്‍ മുറിച്ച ശേഷം അരുണ്‍ തൻ്റെ രക്തം ഉപയോഗിച്ച്‌ വീടിൻ്റെ ചുമരുകളില്‍ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിക്കുകയും ചെയ്തതയാണ് റിപ്പോർട്ട്‌.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

കാർവാർ നഗരത്തിലെ വീട്ടില്‍ മോദിക്കായി ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട്.

പതിവായി ഇയാളിവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്.

അതേസമയം, പ്രാര്‍ഥനയ്ക്കായി രക്തമെടുക്കാൻ വേണ്ടി അരുണ്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോള്‍ ആവേശംകൊണ്ട് വിരല്‍ മുറിയുകയായിരുന്നു എന്നും പ്രചാരണമുണ്ട്.

തൂങ്ങിയ വിരലുമായി അരുണിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേർക്കാനാകില്ലെന്ന് ഡോക്ടർ അറിയിച്ചു.

തുടർന്ന് മുറിഞ്ഞുതൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
[masterslider id="10"]

Related posts