കോൺഗ്രസ്‌ നേതാവ് വീരപ്പ മൊയ്ലി രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ചു 

ബെംഗളൂരു: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

എന്നാല്‍, ചിക്കബെല്ലാപുര ലോക്‌സഭാ സ്ഥാനാർഥി രക്ഷാ രാമയ്യയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

1992 നവംബർ മുതല്‍ 1994 ഡിസംബർ വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലി ചിക്കബെല്ലാപുരയില്‍ വച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

84 കാരനായ കോണ്‍ഗ്രസ് നേതാവ് ചിക്കബെല്ലാപുരയില്‍ നിന്ന് ലോക്‌സഭാ സീറ്റിനായി ശ്രമിച്ചിരുന്നു.

എന്നാല്‍, പാർട്ടി രക്ഷാ രാമയ്യയെയാണ് തെരഞ്ഞെടുത്തത്.

ചൊവ്വാഴ്‌ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം, രാമയ്യയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവർത്തകനായി പ്രവർത്തിക്കുമെന്ന് പറഞ്ഞു.

രണ്ടാം യുപിഎ സർക്കാരില്‍ പെട്രോളിയം, പ്രകൃതിവാതകം തുടങ്ങി വിവിധ വകുപ്പുകള്‍ വഹിച്ചിരുന്ന കേന്ദ്രമന്ത്രിയായിരുന്നു മൊയ്‌ലി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts