ജ്യൂസ് കടയിൽ നിന്ന് വാങ്ങിയ ഐസിനുള്ളിൽ ചത്ത എലിയെ കണ്ടെത്തി 

പൂനെ: പുറത്തെ ഭക്ഷണ വിതരണ ശാലകളിലെയും വൃത്തിഹീനമായ പല കാഴ്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സമൂസയ്ക്കുള്ളില്‍ നിന്നും കോണ്ടം, ഗുട്ക, കല്ല് തുടങ്ങിയവ ലഭിച്ച സംഭവം പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പൂനെയില്‍ ഐസ് കട്ടയ്ക്കുള്ളില്‍ നിന്നും ചത്ത എലിയെ കണ്ടെത്തി.

പൂനെ നഗരത്തിലെ ഒരു കച്ചവടക്കാരനാണ് ഐസില്‍ ചത്ത എലിയെ കണ്ടത്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

കൂള്‍ബാർ നടത്തിപ്പുകാരനായ യുവാവ് ജ്യൂസ് അടിക്കാനായി വാങ്ങിയ ഐസ് പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് എലിയെ കണ്ടത്.

നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും കൂള്‍ബാർ, വഴിയോര കടകളിലേക്കുമെല്ലാം ഐസ് വിതരണം ചെയ്യുന്ന കമ്പനിയുടേതാണ് പാക്കറ്റ്.

ഐസ് പായ്ക്കറ്റിനുള്ളിലെ ചത്ത എലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഐസ് വിതരണ കമ്പനിക്കെതിരെ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഫാക്‌ടറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കൂള്‍ബാറുകള്‍, വഴിയോര ജ്യൂസ് കടകള്‍ തുടങ്ങി പൂനെയിലെ പ്രധാന കച്ചവസ്ഥാപനങ്ങളിലേക്കെല്ലാം ഐസ് എത്തിക്കുന്ന കമ്പനിയ്ക്ക് നേരെയാണ് ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts