കർണാടകയിൽ ഈ വർഷം എൻജിനിയറിങ്ങിന് ആവശ്യക്കാരില്ല; ഒഴിഞ്ഞുകിടക്കുന്നത് 23,000 സീറ്റുകൾ.

ബെംഗളൂരു: സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മുറവിളികൾ ദേശീയ തലത്തിൽ വർദ്ധിച്ചുവരുമ്പോഴും, ഈ അധ്യയന വർഷത്തിൽ കർണാടകയിൽ 23,000 എഞ്ചിനീയറിംഗ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഇ.എ.)യുടെ 2022-23 അധ്യയനവർഷത്തേക്കുള്ള അവസാനഘട്ട കൗൺസലിങ്ങും പൂർത്തിയായപ്പോൾ 48,027 വിദ്യാർഥികളാണ് എൻജിനിയറിങ് കോഴ്‌സിന് ചേർന്നത്. ലഭ്യമായ സീറ്റുകളുടെ 64 ശതമാനമാണിത്. 

അഞ്ചുവർഷത്തിനിടെ ഏറ്റവുംകൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അധ്യയനവർഷമാണിത്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവർ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിൽ പ്രവേശനംനേടിയാൽ ഒഴിവുവന്ന എൻജിനിയറിങ് സീറ്റുകളുടെ എണ്ണം ഇനിയുംകൂടും. എഞ്ചിനീയറിംഗ് സീറ്റുകൾ നികത്തുന്നതിനായി കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) ഈ വർഷം മൂന്ന് റൗണ്ട് കൗൺസിലിംഗ് നടത്തി.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

എന്നാൽ, രണ്ട് ഔദ്യോഗിക റൗണ്ടുകൾ പൂർത്തിയാക്കിയ ശേഷവും സീറ്റുകൾ ഒഴിവുവന്നതിനാൽ, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിന്ന് അനുമതി തേടുകയും ഡിസംബർ 31, 20 വരെ രണ്ടാമത്തെ വിപുലീകൃത റൗണ്ട് നടത്തുകയും ചെയ്തു, തുടർന്ന് (മൂന്നാം റൗണ്ട്) കൗൺസിലിംഗ് നടത്തിയത്. എന്നാൽ സംസ്ഥാന സർക്കാർ എത്ര ശ്രമിച്ചിട്ടും 23,001 എഞ്ചിനീയറിംഗ് സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

സിവിൽ, മെക്കാനിക്ക് വിഭാഗങ്ങളിലാണ് കൂടുതൽ സീറ്റുകൾ ഒഴിവുവന്നത്. ജോലിസാധ്യതകുറഞ്ഞതും ഉയർന്ന ഫീസുമാണ് എൻജിനിയറിങ് കോഴ്‌സുകളോട് വിദ്യാർഥികൾ വിമുഖതകാണിക്കാൻ കാരണമെന്ന് വിദ്യാഭ്യാസവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കോവിഡ് സാഹചര്യത്തിലുണ്ടായ സാമ്പത്തികപ്രതിസന്ധിയും തിരിച്ചടിയായിട്ടുണ്ട് എന്നും അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts