മടിക്കേരി: തലക്കാവേരി വന്യജീവി സങ്കേതത്തിൽപ്പെടുന്ന പട്ടിഘാട്ട് സംരക്ഷിത വനത്തിൽ അനധികൃത ഖനനം. കുടക് ജില്ലയിലെ തലക്കാവേരി വന്യജീവി സങ്കേതത്തിലെ പട്ടിഘട്ട് റിസർവ് ഫോറസ്റ്റായ നിഷാനെ മൊട്ടേ ബെൽറ്റ് സമ്പന്നമായ ഷോല വനവും കൂടാതെ അവിടെ വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രവുമാണ്. സംരക്ഷണത്തിന്റെ പേരിൽ വനത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുമ്പോൾ, വർധിച്ചുവരുന്ന ക്രിസ്റ്റൽ സ്റ്റോണുകളുടെ അനധികൃത ഖനനത്തിന് ഈ നിയന്ത്രണം ഒരു മറയാക്കി മാറ്റി അധികൃതർ.
ഏതാനും വനപാലകരുടെ സഹായത്തോടെ ഖനി മാഫിയ റിസർവ് ഫോറസ്റ്റ് ഏരിയയിൽ 30 അടിയിലധികം താഴ്ചയിൽ നിർമിച്ച കുഴി കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ 20 വർഷങ്ങളായി പ്രദേശത്ത് അനധികൃത പാറഖനനം നടന്നിരുന്നു. തുടർന്ന് അനധികൃത ഖനനം തടയാനായി പ്രദേശം സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കുകയും ഖനികൾ പൂട്ടുകയും ചെയ്തു. എന്നാൽ, വീണ്ടും ഖനനം നടക്കുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോൾ കണ്ടെത്തിയ കുഴി. തുടർന്ന് വനസംരക്ഷണം വനംവകുപ്പിന്റെ കൈകളിലെത്തുകയും നിവാസികളുടെ പ്രവേശനത്തിനും കന്നുകാലികളുടെ പ്രവേശനത്തിനും പോലും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
എന്നിരുന്നാലും, ഈ സ്ഥലത്ത് അനധികൃത ഖനനം തുടർന്നു – എന്നാൽ ഇത്തവണ ചുമതലയുള്ള വനം വകുപ്പ് ജീവനക്കാരുടെ പിന്തുണയോടെയായിരുന്നു ഖനനം. കല്ല് ഖനനത്തിൽ ഏർപ്പെട്ടിരുന്ന കുറ്റാരോപിതരായ വനംജീവനക്കാർക്കിടയിൽ ഭിന്നത ഉടലെടുത്തതിനെ തുടർന്നാണ് ഈ നടപടി വെളിച്ചത്തായത്. സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്ക് ബന്ധമുണ്ടെന്നത് മടിക്കേരി ഡെപ്യൂട്ടി കൺസർവേറ്റർ പൂവയ്യ സ്ഥിരീകരിച്ചു. പങ്കുണ്ടെന്ന് സംശയിക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും. അന്വേഷണം പൂർത്തിയായാൽ സസ്പെൻഷൻ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.