നഗരത്തിൽ മലിനമായ 75 ഓളം തടാകങ്ങൾ എന്നാൽ ബിബിഎംപിയുടെ 42 കോടിയുടെ സമഗ്ര വികസന പദ്ധതി ഉൾപ്പെട്ടത് 8 എണ്ണം മാത്രം

ബെംഗളൂരു : “സമഗ്രമായി” വികസിപ്പിക്കാൻ ബിബിഎംപി പദ്ധതിയിട്ടിരിക്കുന്നതിനാൽ, മാലിന്യങ്ങളും മലിനജലവും നിറഞ്ഞ എട്ട് അവികസിത തടാകങ്ങൾ ജീവസുറ്റതാവും. നീണ്ട ഇടവേളയ്ക്ക് ശേഷം, നഗരത്തിലുടനീളമുള്ള അവികസിതമായ 75 തടാകങ്ങളിൽ എട്ടെണ്ണം പുനരുജ്ജീവിപ്പിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) തടാക വകുപ്പിന് 42 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് ലഭിച്ചു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

കെആർ പുരത്തെ വെംഗയൻഹ കേരെ (8 കോടി), ഹുളിമാവ് തടാകം (8 കോടി), നായന്ദഹള്ളി തടാകം (7.5 കോടി), കൈഗൊണ്ടനഹള്ളി തടാകം (4.85 കോടി), അമൃതഹള്ളി തടാകം (4 കോടി), കെങ്കേരി തടാകം (4 കോടി രൂപ). റാച്ചേനഹള്ളി തടാകത്തിൽ തണ്ണീർത്തടങ്ങൾ ഒരുക്കുന്നതിന് 2.66 കോടി രൂപയും ബെന്നിഗനഹള്ളി തടാകത്തിൽ മലിനജല സംസ്കരണ പ്ലാന്റും ഇൻലെറ്റും നിർമിക്കുന്നതിന് 2.84 കോടി രൂപയും എന്നിങ്ങനെ ആണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
[masterslider id="10"]

Related posts