ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: കർണാടക ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിനിടെ മുൻ രഞ്ജി ട്രോഫി താരം ഹൃദയാഘാതം മൂലം അന്തരിച്ചു. ബെംഗളൂരു ബൊമ്മസാന്ദ്രയിലെ എസ്.എൽ.എസ്. ഗ്രൗണ്ടിൽ നടന്ന കെ.എസ്.സി.എ. ലീഗ് ടൂർണമെന്റിനിടെയാണ് കർണാടകയുടെ വെറ്ററൻ പേസർ എസ്.എൽ. അക്ഷയ് (36) മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആവലഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബൊമ്മസാന്ദ്രയിലെ എസ്.എൽ.എസ്. സ്റ്റേഡിയത്തിൽ വെച്ച് കെ.എസ്.സി.എ. നസൂർ മെമ്മോറിയൽ ഷീൽഡ് ഏകദിന ലീഗ് ടൂർണമെന്റ് നടക്കുമ്പോഴായിരുന്നു ദാരുണമായ ഈ സംഭവം. ശിവമോഗ സ്വദേശിയായ അക്ഷയ് പതിവുപോലെ മത്സരത്തിൽ സജീവമായി പങ്കെടുക്കുകയും ടീമിനായി നാല് ഓവർ ബൗൾ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടെ ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പാതിവഴിയിൽ കളി നിർത്തി മൈതാനം വിടുകയായിരുന്നു. തുടർന്ന് സ്റ്റേഡിയത്തിന് പുറത്തേക്ക് വന്ന് വെള്ളം കുടിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

ഉടൻ തന്നെ അക്ഷയ്യെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും വഴിമധ്യേ തന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചിരുന്നു. നിലവിൽ മൃതദേഹം ആവലഹള്ളിയിലെ ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിവരമറിഞ്ഞ് ആവലഹള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. രഞ്ജി ടൂർണമെന്റുകളിലടക്കം കളിച്ച് വലിയ പരിചയസമ്പത്തുള്ള, മികച്ച പ്രതിഭയായിരുന്ന ഒരു യുവതാരം കളിക്കളത്തിൽ വെച്ച് അപ്രതീക്ഷിതമായി വിടപറഞ്ഞത് കായിക ലോകത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
[masterslider id="10"]

Related posts