ബെംഗളുരു: ദക്ഷിണകന്നഡ ജില്ലയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രത്യേക വേഷം (ഡ്രസ് കോഡ്)
നിർബന്ധമാക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ.
ഇത് സംബന്ധിച്ച് നിവേദനം കർണാടക മുസറായ് വകുപ്പ് (ദേവസ്വം ) മന്ത്രി കോട്ട
ശ്രീനിവാസ് പൂജാരിക്ക് വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ് ദൾ പ്രതി
നിധികൾ കൈമാറി. മുസറായി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക വേഷം നിർബന്ധമാക്കണമെന്ന് വിഎച്ച്പി ദക്ഷിണ കന്നഡ ഡിവിഷനൽ സെക്രട്ടറി ശരൺകുമാർ ആവശ്യപ്പെട്ടു.
സ്ത്രീകളും പുരുഷൻമാരും ജീൻസ്, ടീഷർട്ട് തുടങ്ങിയ ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് ദർശനത്തിനെത്തുന്നത് ക്ഷേത്രത്തിന്റെ വിശുദ്ധിയെ ബാധിക്കുന്നുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ക്ഷേ
ത്രങ്ങളിൽ ഭക്തർക്ക് വേഷവിധാനം നിർബന്ധമാണ്.
ഈ മാതൃക കർണാടകയിലും
നടപ്പിലാക്കണമെന്നാണ് ആവ
ശ്യം.