ബെംഗളൂരു ഏകദിനത്തില്‍ രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ജയിച്ച ഇന്ത്യയ്ക്ക് പരമ്പര

  ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ മിന്നും ജയം. ബംഗളൂരു ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ2-1 ന്പരമ്പര സ്വന്തമാക്കി. ഓസ്ത്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കേ അനായാസം വിജയത്തിലെത്തി.ഓപ്പണര്‍ രോഹിത് ശര്‍മ്മയും സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായകന്‍ കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായി. രോഹിത്  128 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 119 റണ്‍സോടെയാണ്  ഇന്ത്യയുടെ റണ്‍ വേട്ടയില്‍ ഒന്നാമനായത്. കോഹ്ലി 91 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം…

Read More

ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നീട് ലഭിച്ചേക്കില്ല! കിടിലൻ മൊബൈൽ ഫോൺ മോഡലുകളുടെ നീണ്ടനിരയും തകർപ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുന്നു.

ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് . SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് . Redmi Note 8 (4+64GB) 48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ…

Read More

“അക്ഷരപഥത്തിലെ പുതുനാമ്പുകൾ” 26 ന് ജാലഹള്ളിയിൽ..

ബെംഗളൂരു : സർഗ്ഗധാര ജനുവരി 26 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ജലഹള്ളി ദീപ്തി ഹാളിൽ വച്ച്, “അക്ഷരപഥത്തിലെ പുതുനാമ്പുകൾ”എന്ന പുസ്തകാവലോകനപരിപാടി നടത്തുന്നു. ബെംഗളൂരുവിലെ യുവ എഴുത്തുകാരായ ദിലീപ് മോഹന്റെ”പറങ്ങോടൻ”, നവീൻ എസ് ന്റെ “ഗോസ് ഓണ് കൻട്രി”, കെ. ജെ.  ശി ഹാബുദ്ദിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം “ഫെതേഡ് വേർഡ്‌സ്” എന്നിവ പരിചയപ്പെടുത്തുന്നു. വിഷ്ണുമംഗലം കുമാർ,  അനിതാപ്രേംകുമാർ, അൻവർ മുത്തില്ലത്ത്, മീര എന്നിവർ  ഈ പുസ്തകങ്ങൾ അവലോകനം ചെയ്യും. കുട്ടികളുടെ മലയാള കവിതാലാപനവും ഉണ്ടായിരിയ്ക്കും. 9964352148, 9448308003.

Read More

ഫാസ്ടാഗ് റീച്ചാർജ് സംബന്ധിച്ച് പരാതി; സൈബർ സുരക്ഷാ വിദഗ്ധന് വൻ ധനനഷ്ടം!

  ബെംഗളൂരു: ഫാസ്ടാഗ് റീച്ചാർജ് സംബന്ധിച്ച് പരാതി ഉന്നയിച്ച സൈബർ സുരക്ഷാ വിദഗ്ധനായ യുവാവിന് അമ്പതിനായിരം രൂപ നഷ്ടമായി. ബാങ്കിന്റെ ഹെൽപ് ഡെസ്കിൽനിന്നാണെന്ന വ്യാജേന ഫോൺവിളിച്ച് യുപിഐ നമ്പരും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഹെന്നൂർ പോലീസ് കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബനസ്വാഡി സ്വദേശിയായ യുവാവ് ജനുവരി 11-നാണ് തന്റെ ഫാസ്ടാഗ് റീച്ചാർജുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ടിൽ പരാതി ഉന്നയിച്ചത്. തുടർന്ന് ബാങ്ക് ജീവനക്കാരൻ പരാതിക്ക് മറുപടി നൽകുകയും ഫോൺ നമ്പരുകളടക്കം ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച്…

Read More

റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അടിമുടി നിരീക്ഷിക്കാനുള്ള സംവിധാനമൊരുങ്ങുന്നു!!

  ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ, പശ്ചിമ റെയിൽവേ കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സ്ഥാപിക്കും. ഇതിനായി പ്രത്യേക സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തും. റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, റിസർവേഷൻ കൗണ്ടർ, പാർക്കിങ് സ്ഥലം, പ്രവേശന കവാടം, പ്ലാറ്റ്ഫോമുകൾ, മേൽനടപ്പാതകൾ, ബുക്കിങ് ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി. ക്യാമറകളിലൂടെ യാത്രക്കാരുടെ നീക്കങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കും. ദക്ഷിണ, പശ്ചിമ റെയിൽവേയുടെ കീഴിലുള്ള 31 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.…

Read More

ജയദേവ മേൽപ്പാലം പൊളിച്ചടുക്കൽ 3 മാസം നീണ്ടു നിൽക്കും!

ബെംഗളൂരു: ബന്നാർഘട്ട റോഡിലെ ജയദേവ് മേൽപ്പാലം പൊളിക്കൽ നാളെ തുടങ്ങുന്നതോടെ ഇതുവഴിയുള്ള ഗതാഗതം മാസങ്ങളോളം താറുമാറാകും. പൊളിച്ചുനീക്കാൻ കുറഞ്ഞത് മൂന്നു മാസം വേണ്ടിവരുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നും മാരനഹള്ളിയിലേക്ക് തിരിച്ചും ഔട്ടർ റിങ് റോഡിലൂടെ നേരിട്ടുള്ള ഗതാഗതം ആണ് നാളെ മുതൽ നിലയ്ക്കുക. പകൽസമയത്ത് ഗതാഗതം തടസ്സപ്പെട്ട തിരിക്കാൻ രാത്രി മാത്രമാണ് പാലം. പൊളിക്കുക 72 കിലോമീറ്റർ വരുന്ന നമ്മ മെട്രോ രണ്ടാം ഘട്ടത്തിൽ ഗോട്ടിഗേരെ – നാഗവാര, ആർ വി റോഡ്- ബൊമ്മസാന്ദ്ര പാതകളെ ബന്ധിപ്പിക്കുന്ന…

Read More

എറണാകുളം-ബാനസവാടി ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കുന്നു.

ബെംഗളൂരു : എറണാകുളം- ബാനസവാടി എക്സ്പ്രസ് (12683-84,22607-08) ട്രെയിനുകളിൽ ഒരു തേഡ് എ.സി കോച്ച് കൂടി അധികമായി ഉൾപ്പെടുത്തി. അതേസമയം ഈ ട്രെയിനുകളിൽ ഒരു സ്ലീപ്പർ കോച്ച് നീക്കുകയും ചെയ്തതായി  ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. റെയിൽവേക്ക് അധിക വരുമാനമുണ്ടാകുമെങ്കിലും സാധാരണക്കാരായ യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

Read More

കുക്കി സുബ്രഹ്മണ്യ ക്ഷേത്രത്തിലും മറ്റു സംസ്ഥാനങ്ങളിലെ പോലെ ഭക്തജനങ്ങൾക്ക് ഡ്രസ് കോഡ് നിർബന്ധമാക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ.

ബെംഗളുരു: ദക്ഷിണകന്നഡ ജില്ലയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രത്യേക വേഷം (ഡ്രസ് കോഡ്) നിർബന്ധമാക്കണമെന്ന ആവശ്യവുമായി സംഘപരിവാർ സംഘടനകൾ. ഇത് സംബന്ധിച്ച് നിവേദനം കർണാടക മുസറായ് വകുപ്പ് (ദേവസ്വം ) മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിക്ക് വിശ്വഹിന്ദുപരിഷത്ത്, ബജ്റംഗ് ദൾ പ്രതി നിധികൾ കൈമാറി. മുസറായി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക വേഷം നിർബന്ധമാക്കണമെന്ന് വിഎച്ച്പി ദക്ഷിണ കന്നഡ ഡിവിഷനൽ സെക്രട്ടറി ശരൺകുമാർ ആവശ്യപ്പെട്ടു. സ്ത്രീകളും പുരുഷൻമാരും ജീൻസ്, ടീഷർട്ട് തുടങ്ങിയ ഇറുകിയ വസ്ത്രങ്ങൾ ധരിച്ച് ദർശനത്തിനെത്തുന്നത് ക്ഷേത്രത്തിന്റെ വിശുദ്ധിയെ ബാധിക്കുന്നുണ്ട്. കേരളം, തമിഴ്നാട്,…

Read More

ഇന്നത്തെ ക്രിക്കറ്റ് കളി കാണാനായി പ്രത്യേക ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തി നമ്മ മെട്രോ.

ബെംഗളുരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവർക്കായി നമ്മ മെട്രോ , അധിക സർവീസ് നടത്തും. സ്റ്റേഡിയത്തോട് ചേർന്നുള്ള കബ്ബൺ പാർക്ക് സ്റ്റേഷനിൽ നിന്ന് ബയ്യപ്പനഹള്ളി ഭാഗത്തേക്കുള്ള അവസാന ട്രെയിൻ രാത്രി 12.06നു പുറപ്പെടും. മൈസൂരു റോഡ് ഭാഗത്തേക്ക് 11.50നാണ് അവസാന ടെയിൻ. മജസ്റ്റിക് കെംപഗൗഡ ഇന്റർചേഞ്ച് മെട്രോ സ്റ്റേഷനിൽ നിന്ന് നാഗസന്ദ്ര, യെലച്ചനഹള്ളി ഭാഗങ്ങളിലേക്കുള്ള അവസാന ട്രെയിൻ രാത്രി 12നു പുറപ്പെടും. മത്സരശേഷം ക്യൂ നിൽക്കുന്നത് ഒഴിവാ ക്കാൻ 50 രൂപയുടെ പേപ്പർ ടിക്കറ്റും ലഭ്യമാക്കും. നാളെ രാവിലെ…

Read More
Click Here to Follow Us