കർഷകൻ മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

CROCODILE

കലബുറഗി: യാദഗിരി ജില്ലയിൽ കൊങ്കൽ ഗ്രാമത്തിന് സമീപം ബുധനാഴ്ച വൈകീട്ട് കർഷകൻ മുതായലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നദിക്ക് സമീപം വിറക് തിരയുകയായിരുന്ന വെങ്കടേഷ് (40) എന്ന കർഷകനാണു മുതലയുടെ ആക്രമണത്തിൽ പെട്ട് മരിച്ചത്. വെങ്കിടേഷിനെ മുതല ആക്രമിക്കുകയും നദിയിലേക്ക് കൊണ്ടുപോകുന്നതും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിലർ നിസ്സഹായരായി നോക്കിനിന്നു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ഉടൻ തന്നെ ഗ്രാമവാസികൾ പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടർന്ന് അവർ സംഭവസ്ഥലത് എത്തുകയും വെങ്കിടേഷിനായി തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ തിരച്ചിലിൽ വെങ്കിടേഷിനെ കണ്ടുകിട്ടിയില്ല, തുടർന്ന് വൈകുന്നേരം 7 മണിയോടെ രക്ഷപ്രവർത്തനം നിർത്തിവച്ചു.

പിറ്റേന്ന് രാവിലെ വെങ്കിടേഷിന്റെ മൃതദേഹം പുഴയിൽ ഒഴുകിനടക്കുന്നത് കണ്ട ഗ്രാമവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts