കാട്ടാന ശല്യം രൂക്ഷം; റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ

മൈസൂരു; മൈസൂരു, കുടക് ജില്ലകളിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ രം​ഗത്ത്.

ജനവാസമേഖലകളിലേക്ക് കാട്ടാനകളുടെ അക്രമണം വർധിച്ചതോടെയാണ് നടപടി. കാട്ടാനകളെ പ്രതിരോധിക്കാൻ റെയിൽപാളങ്ങൾ കൊണ്ടുള്ള വേലിയാണ് ഉത്തമമെന്നും അവ ഉപയോ​ഗിച്ചിട്ടുള്ള ഇടങ്ങളിൽ കാട്ടാന ആക്രമണം കുറഞ്ഞെന്നും നാ​ഗർഹോളെ ദേശായോദ്യാനം ഡയറക്ടർ മഹേഷ് കുമാർ വ്യക്തമാക്കി.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

ഇത്തരത്തിലുള്ള വേലി സ്ഥാപിക്കുവാനായി സർക്കാരിനോട് ഫണ്ട് ആവശ്യപ്പെടുമെന്ന് മൈസൂരു – കുടക് എംപി പ്രതാപ സിംഹ അറിയിച്ചു.

കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പഠിക്കാൻ നിയമ നിർമ്മാണ കൗൺസിൽ ചെയർമാൻ എംകെ പ്രാണെഷിന്റെ നേതൃത്വത്തിലുള്ള സംഘം നാ​ഗർഹോളെ വനം സന്ദർശിക്കുകയും ചെയ്തിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts