18-44 പ്രായക്കാർക്കുള്ള പ്രതിരോധ കുത്തിവെപ്പ് മന്ദഗതിയിൽ.

ബെംഗളൂരു: പുതുക്കിയ വാക്സിനേഷൻ പോളിസിയുടെ തുടക്കം കുറിച്ചു ജൂൺ 21 ന് കർണാടക പ്രത്യേക ഡ്രൈവ് നടത്തിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിൽ നിന്നുള്ള വാക്സിൻ വിതരണത്തിൽ വരുന്ന കാലതാമസം കാരണം കഴിഞ്ഞ മാസത്തെ 18-44 പ്രായക്കാർക്കുള്ള സൗജന്യ പ്രതിരോധ കുത്തിവെപ്പ് പ്രതിദിനം ഒരു ലക്ഷം ഡോസ് എന്ന ലക്ഷ്യം നിലനിർത്താൻ സംസ്ഥാനത്തിന് സാധിച്ചില്ല.

1.73 ലക്ഷത്തിലധികം വാക്സിനുകൾ ജൂൺ 21 ന് നൽകാൻ കഴിഞ്ഞുവെങ്കിലും അതിനുശേഷം, നാല് ദിവസങ്ങളിൽ മാത്രമാണ് പ്രതിദിന ഡോസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ ഉയർന്നത്. കൊറോണ വൈറസ് അണുബാധയുടെ മൂന്നാം തരംഗത്തെ തടയുന്നതിന് സ്വകാര്യ ആശുപത്രികളും ബിബിഎംപിയും ഒരു ദിവസം ഒരു ലക്ഷം വാക്‌സിൻ എന്ന് ലക്ഷ്യമിട്ടിരുന്നു എങ്കിലും രേഖകൾ അനുസരിച്ച്, ജൂൺ 7 നും ജൂലൈ 7 നും ഇടയിലുള്ള 31 ദിവസങ്ങളിൽ, പ്രതിദിന ശരാശരി കുത്തിവെപ്പുകൾ 78,497 ആണ്.  ജൂൺ 28 നും ജൂലൈ 7 നും ഇടയിൽ പ്രതിദിന ശരാശരി  പ്രതിരോധ കുത്തിവെപ്പ് 77,618 ആയി കുറഞ്ഞു.  ജൂലൈ എട്ടിന് നൽകിയ പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം എഴുപതിനായിരത്തിൽ താഴെയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
[masterslider id="10"]

Related posts