കെ.പി.സി.സി.യുടെ കോവിഡ് വാക്സിൻ യജ്ഞം ആരംഭിച്ചു.

ബെംഗളൂരു : കർണാടക കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണ യജ്ഞം ആരംഭിച്ചു.

ദാവനഗെരയിൽ ആദ്യ വാക്സിൻ സ്വീകരിച്ച് പി.സി.സി പ്രസിഡൻ്റ് ഡി.കെ.ശിവകുമാർ പരിപാടി ഉൽഘാടനം ചെയ്തു.

ദാവനഗെരെ സൗത്ത് മണ്ഡലത്തിൽ വാക്സിൻ എത്തിക്കാൻ മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ശാമന്നൂർ ശിവശങ്കരപ്പ 4 കോടിയുടെ വാക്സിൻ ഓർഡർ ചെയ്തിരുന്നു.

ഇപ്പോൾ 10000 വാക്സിനുമായാണ് കുത്തിവെപ്പ് തുടങ്ങിയത് 50000 വാക്സിൻ കൂടി എത്തിക്കുമെന്ന് ശിവകുമാർ അറിയിച്ചു.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

പി.സി.സി. വർക്കിംഗ് പ്രസിഡൻറുമാരായ ഈശ്വർ ഖണ്ട്റെ, സലിം അഹമ്മദ് എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും; സഖ്യനീക്കങ്ങളുമായി ടി.വി.കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
[masterslider id="10"]

Related posts

Click Here to Follow Us