കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കുടുംബങ്ങൾക്ക് ടീച്ചേഴ്‌സ് ബെനിഫിറ്റ് ഫണ്ടിൽനിന്ന് സാമ്പത്തികസഹായം ലഭിക്കും.

തിരഞ്ഞെടുപ്പ് സമയത്തും വളരെയധികം അധ്യാപകർ മരിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ പങ്കെടുത്ത 55-ഓളം അധ്യാപകർ മരിച്ചെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അതേസമയം കർഷകർക്കും തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളേയും പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

സ്വകാര്യസ്കൂൾ ജീവനക്കാരും അധ്യാപകരും മാനേജ്‌മെന്റുകളും കനത്ത പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ സ്വകാര്യസ്കൂളുകൾ എന്നന്നേക്കുമായി പൂട്ടേണ്ട സാഹചര്യമാണുണ്ടാകുകയെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകളുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

അധ്യാപകരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിക്കാനും വാക്സിനേഷന് മുൻഗണന നൽകാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്ന്  മന്ത്രി സുരേഷ്‌കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts