ആവശ്യക്കാർക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയ ഡോക്ടർമാരെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പിടികൂടി.

ബെംഗളൂരു: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നല്‍കിവന്നിരുന്ന രണ്ട് ഡോക്ടർമാരടങ്ങുന്ന സംഘത്തെയും പോലീസ് പിടികൂടി. ചാമരാജ് പേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്. ഡോ ബി ശേഖർ, പ്രജ്വല, ജി കിഷോർ, വൈ മോഹന്‍ എന്നിവരാണ് പിടിയിലായത്. അത്യാവിശ്യ കൊവിഡ് മരുന്നുകൾ ഉയർന്ന വിലയീടാക്കി ഇവർ കരിഞ്ചന്തയില്‍ മറിച്ചു വിറിറിരുന്നതായും പോലീസ്  കണ്ടെത്തി. റെഡെസിവിർ ഒരു വയല്‍ 25000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘത്തെ കുടുക്കിയത്.

Read More

ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി; നഗരത്തിൽ കർശ്ശനമായി നടപ്പാക്കും.

ബെംഗളൂരു : സംസ്ഥാനത്ത് ജൂൺ 7 വരെ ലോക്ക് ഡൗൺ നീട്ടി കോവിഡ് വിദഗ്ധ സമിതിയുടെ അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. മുൻപ് മെയ് 24 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നത്, അത് ജൂൺ 7 രാവിലെ 6 മണിവരെയാണ് നീട്ടിയത്. സമ്പൂർണ ലോക്ക്ഡൗണിൽ ഇതുവരെ തുടർന്നിരുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ തന്നെ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 6 മുതൽ 10 വരെ അവശ്യസാധനങ്ങൾ ലഭിക്കും എന്നാൽ 9:45 ന് ജനങ്ങൾ വീട്ടിലെത്തിയിരിക്കണമെന്ന് യെദിയൂരപ്പ ഇന്ന് നടത്തിയ…

Read More

നഗര ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 32218 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52581 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 24.22 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 52581 ആകെ ഡിസ്ചാര്‍ജ് : 1829276 ഇന്നത്തെ കേസുകള്‍ : 32218 ആകെ ആക്റ്റീവ് കേസുകള്‍ : 514238 ഇന്ന് കോവിഡ് മരണം : 353 ആകെ കോവിഡ് മരണം : 24207 ആകെ പോസിറ്റീവ് കേസുകള്‍ : 2367742 ഇന്നത്തെ പരിശോധനകൾ…

Read More

ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്സിൻ മറിച്ച് വിറ്റു; ഡോക്ടർ ഉൾപ്പെടെ 3 പേർ പിടിയിൽ.

​ബെംഗളൂരു: കോവിഡ് വാക്സിന്‍ മറിച്ചുവിറ്റ ഡോക്ടറുൾപ്പെടെ മൂന്നുപേർ സിറ്റി പോലീസിന്‍റെ പിടിയില്‍. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്സിന്‍ 500 രൂപയ്ക്കാണ് ഇവർ മറിച്ചു വിറ്റിരുന്നത്. മഞ്ജുനാഥനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടെ കരാറടിസ്ഥാനത്തില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഡോ പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുൾപ്പെടെ  3 പേരാണ് പോലീസിന്‍റെ പിടിയിലായത്. ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച വാക്സിന്‍ ഡോക്ടർ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തി. തുടർന്ന് ദിവസവും വൈകീട്ട് നാലിന് വീട്ടില്‍വച്ച് വിതരണം ചെയ്തെന്നും പോലീസ്…

Read More

ഒരു മാസത്തിനിടക്ക് നഗരത്തിൽ മരിച്ചത് ഹോംഐ സൊലേഷനിൽ കഴിഞ്ഞ 778 കോവിഡ് രോഗികൾ.

ബെംഗളൂരു: വീടുകളിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 778 കോവിഡ് രോഗികൾ, നഗരത്തിൽ ഈ മാസം കോവിഡ് ബാധ മൂലം മരിച്ചു. ഉയർന്ന മരണനിരക്കാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.   ആയതിനാൽ ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത. ബി ‌ബി‌ എം‌ പി യുടെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കമ്മീഷണർ കമ്മിറ്റിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങളും നിരവധി വിശദീകരണങ്ങളും തേടിയിട്ടുണ്ട്. കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കുക, പ്രതിരോധ നടപടികൾ നിർദ്ദേശിക്കുക എന്നിവയായിരുന്നു പ്രസ്തുത സമിതി രൂപീകരിക്കുന്നതിന്റെ ഒരു ലക്ഷ്യം. വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന കോവിഡ് രോഗികളുടെ മരണകാരണങ്ങളെക്കുറിച്ച് വിശദമായ…

Read More

സംസ്ഥാനത്ത് കുട്ടികൾക്ക് അതിവേഗം കോവിഡ് പടരുന്നു

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനകം ഒന്‍പത് വയസിന് താഴെയുള്ള 40,000 കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടികള്‍ക്ക് ഇടയിലും കോവിഡ് പടരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 18 വരെയുള്ള മൊത്തം അണുബാധയുടെ 143 ശതമാനമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ കുട്ടികള്‍ക്ക് ഇടയിലുണ്ടായ കോവിഡ് സ്ഥിരീകരണം. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത് 160 ശതമാനം വരും. രണ്ടുമാസത്തിനിടെ 39,846 പിഞ്ചു കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തിനും 19നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒരു ലക്ഷത്തിന് മുകളിലാണ് രോഗബാധ കണ്ടെത്തിയത്. മഹാമാരി ആരംഭിച്ചതിന് ശേഷം മാര്‍ച്ച്…

Read More

അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു; 9 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞ് അനാഥയായി

ബെംഗളൂരു: മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി. 9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു. നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. കുഞ്ഞ് ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കൾ…

Read More

വീടുകളിൽ ഒറ്റപ്പെട്ടുപോയ രോഗികൾക്ക് ഭക്ഷണമെത്തിച്ച് മലയാളികളടങ്ങുന്ന കൂട്ടായ്മ

ബെംഗളൂരു: നഗരത്തിൽ ലോക്ഡൗൺ കാലത്ത് കോവിഡ് രോഗികൾക്ക് ഭക്ഷണം പാകംചെയ്ത് വീടുകളിലെത്തിച്ചു നൽകുകയാണ് മലയാളികളുൾപ്പെട്ട ‘കൊറോണ കെയർ ബെംഗളൂരു’ എന്ന പേരിൽ നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന കൂട്ടായ്മ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറാക്കി രണ്ടു നേരത്തെ ഭക്ഷണമാണ് അവർ രോഗികളുടെ വീട് തേടിപ്പിടിച്ച് എത്തിക്കുന്നത്. കോവിഡ് രോഗികളുടെ വീടുകൾ തേടിയെത്തുന്ന ഈ ഭക്ഷണപ്പൊതികളിൽ ചോറും സാമ്പാറും തോരനും ചപ്പാത്തിയും പപ്പടവും മുട്ടയുമൊക്കെ ചേർന്ന സ്വാദിഷ്ഠമായ വിഭവങ്ങളുണ്ട്. വളരെ ചിട്ടയോട്കൂടിയുള്ള പ്രവർത്തന രീതിയാണ് ഇവരുടേത്. വനിതകളുൾപ്പെടെ 25 വൊളന്റിയർമാരാണ് രംഗത്തുള്ളത്. അടുക്കളയിൽ അഞ്ചുപേർ പാചകത്തിലേർപ്പെടുന്നു.…

Read More

കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കുടുംബങ്ങൾക്ക് ടീച്ചേഴ്‌സ് ബെനിഫിറ്റ് ഫണ്ടിൽനിന്ന് സാമ്പത്തികസഹായം ലഭിക്കും. തിരഞ്ഞെടുപ്പ് സമയത്തും വളരെയധികം അധ്യാപകർ മരിച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിൽ പങ്കെടുത്ത 55-ഓളം അധ്യാപകർ മരിച്ചെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം കർഷകർക്കും തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തങ്ങളേയും പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. സ്വകാര്യസ്കൂൾ ജീവനക്കാരും അധ്യാപകരും മാനേജ്‌മെന്റുകളും കനത്ത പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം തുടർന്നാൽ സ്വകാര്യസ്കൂളുകൾ എന്നന്നേക്കുമായി…

Read More

ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കും;പുറത്തിറങ്ങുന്ന വണ്ടികൾ പിടിച്ചെടുക്കും;ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അവ്യക്തത.

ബെംഗളൂരു : ഈ മാസം 24 വരെ പ്രഖ്യാപിച്ച ലേക്ക് ഡൗൺ സംസ്ഥാനത്ത് കൂടുതൽ കർശനമായി നടപ്പിലാക്കാൻ സർക്കാർ.അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു. സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരു നഗരത്തിന് പുറമെ കോവിഡ് വ്യാപനം അധികമായ ഹവേരി ചിക്കമഗളൂരു ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു. സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ തുടരുകയാണ്, ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും പുറത്ത് വന്നിട്ടില്ല.…

Read More
Click Here to Follow Us