അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു; 9 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞ് അനാഥയായി

ബെംഗളൂരു: മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി. 9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്.

നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു. നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

കുഞ്ഞ് ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്.

മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ച് അനാഥരായ കുട്ടികൾക്ക് സർക്കാർ സുരക്ഷ നൽകുന്നുണ്ട്. ഇത്തരം കുട്ടികളെ കണ്ടെത്താനും അവർക്കു ദീർഘകാല സംരക്ഷണം നൽകാനുമായി നോഡൽ ഓഫിസറെയും നിയമിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് മാതാപിതാക്കളോ ഇവരിൽ ആരെങ്കിലുമോ മരിച്ച് അനാഥരായ കുട്ടികളെക്കുറിച്ച് 1098 അല്ലെങ്കിൽ 14499 നമ്പറിൽ വിവരം അറിയിക്കാം. ഇവർ ഭിക്ഷാടനത്തിലേക്കും മറ്റും എത്തിപ്പെടാതിരിക്കാൻ കരുതൽ വേണമെന്നു നിർദേശിച്ച് ചൈൽഡ് റൈറ്റ്സ് ട്രസ്റ്റ് വനിതാശിശുക്ഷേമ വകുപ്പിനു കത്തെഴുതിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts