കേരളത്തിന് അത്യാവശ്യ സമയത്ത് പച്ചക്കറി നൽകി;എന്നാൽ ഇതുവരെ കാശ് കിട്ടിയില്ല! കത്തയച്ച് കാത്തിരുന്ന് കർണാടകയിലെ കർഷക കൂട്ടായ്മ.

ബെംഗളൂരു : കേരളത്തിന് പച്ചക്കറി നൽകിയിട്ട് ഇതുവരെ കാശ് ലഭിച്ചില്ലെന്ന് പരാതിയുമായി കർഷക കൂട്ടായ്മ.

മൈസൂരുവിലെ റൈത്തമിത്ര ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആണ് കേരള ഹോൾട്ടികൾചർ കോർപറേഷനെതിരെ പരാതിയുമായി രംഗത്ത് വന്നത്.

കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലയളവിൽ പച്ചക്കറി നൽകിയതിൻ്റെ 54.23 ലക്ഷം രൂപ കുടിശികയാണ് ഇപ്പോൾ ലഭിക്കാനുള്ളത്, പല തവണ ഹോൾട്ടി കൾചർ വകുപ്പിന് കത്തെഴുതിയിട്ടും ഇതുവരെ തുക ലഭിച്ചില്ലെന്ന് കർഷക കൂട്ടായ്മയുടെ നേതാവ് കുറുബൂർ ശാന്തകുമാർ അറിയിച്ചു.

  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

2019ലെ പ്രളയകാലത്തും ഈ കൂട്ടായ്മ കേരളത്തിന് പച്ചക്കറി നൽകിയിരുന്നു.

പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകിയ ഇവർക്ക് ഇന്ന് കേരളത്തോട് തങ്ങൾക്ക് ലഭിക്കേണ്ട തുകക്ക് വേണ്ടി തുടർച്ചയായി ചോദിക്കേണ്ട അവസ്ഥയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts