അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ പരിശോധിക്കാനുള്ള തയ്യാറെടുപ്പുകൾ അത്തിബെലെയിൽ തുടങ്ങി.

ബെംഗളൂരു: തമിഴ്നാട് കർണാടക അതിർത്തിയും ദക്ഷിണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ പേർ ആശ്രയിക്കുകയും ചെയ്യുന്ന അത്തിബെലെയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി കർണാടക.

സേലം -ഹൊസൂർ വഴി വരുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് അത്തിബെലെ വഴിയാണ്.

കഴിഞ്ഞ വർഷം പരിശോധന ആവശ്യവുമായി ഇവിടെ നിർമ്മിച്ച കൗണ്ടർ ആണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിച്ചതിന് ശേഷം നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർക്ക് ആർ.ടി.പി. സി.ആർ പരിശോധനക്കായി ശ്രവ സാമ്പിളുകൾ ശേഖരിക്കാനുള്ള മൊബൈൽ ലാബുകളും സജ്ജീകരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തിങ്ങിയ കർണാടക സർക്കാറിൻ്റെ ഉത്തരവ് പ്രകാരം വിരാജ് പേട്ട്, കുട്ട, ബാവലി, മൂലെ ഹൊളെ ചെക്ക് പോസ്റ്റുകളിലും നാളെ മുതൽ കർശന പരിശോധന ഉണ്ടാകും.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

(ചിത്രങ്ങൾ : ലിജോ ചീരൻ ജോസ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts