വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികൻ ടിപ്പറിനടിയിൽ പെട്ട് മരിച്ചു; പോലീസുകാരെ ആക്രമിച്ച് നാട്ടുകാർ ; 3 പോലീസുകാർ ആശുപത്രിയിൽ.

ബെംഗളൂരു: മൈസൂരുവിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വാഹന പരിശോധനക്കിടെ ബൈക്ക് യാത്രികനായ യുവാവ് ടിപ്പർ ലോറിക്ക് അടിയിൽ പെട്ടു മരിച്ചു.

കോപാകുലരായ ജനം പോലീസുകാരെ അക്രമിക്കുകയായിരുന്നു.

മൂന്ന് ട്രാഫിക് പോലീസുകാർക്കാണ് ജനക്കൂട്ടത്തിന്റെ മർദനമേറ്റത്. പോലീസ് വാഹനം കേടുവരുത്തുകയും ചെയ്തു. കൂടുതൽ പോലീസെത്തിയാണ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്.

മൈസൂരു റിങ്റോഡിന് സമീപം ട്രാഫിക് പോലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ബൈക്കോടിച്ചിരുന്ന ദേവരാജ് (32) ലോറിയുടെ ചക്രങ്ങൾ ശരീരത്തിൽ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുതന്നെ മരിച്ചു.

പുറകിലിരുന്ന് യാത്രചെയ്യുകയായിരുന്ന സുഹൃത്ത് സുരേഷിന് (30) ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ബൈക്കിനുമുന്നിൽ കയറിനിന്ന് പോലീസുകാർ നിർത്തിക്കാൻ ശ്രമിക്കുന്നതിടെ നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു.

അപകടംകണ്ട് ചുറ്റും കൂടിയവർ ട്രാഫിക് പോലീസുകാർക്കെതിരേ കയർക്കുകയായിരുന്നു.

ജനക്കൂട്ടം എ.എസ്.ഐ.മാരായ സ്വാമി നായിക്, മാധേഗൗഡ, പോലീസ് കോൺസ്റ്റബിൾ മഞ്ജു എന്നിവരെ കൈയേറ്റംചെയ്തത്. ഇവർ പിന്നീട് ആശുപത്രിയിൽ ചികിത്സതേടി.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts