കർണാടക സ്വദേശി ദത്താത്രേയ ഹൊസബളെ ആർ.എസ്.എസിൻ്റെ പുതിയ ജനറൽ സെക്രട്ടറി.

ബെംഗളൂരു : ആസ്ഥാനമായ നാഗ്പൂരിന് പുറത്ത് ആദ്യമായി നടന്ന “അഖില ഭാരതീയ പ്രതിനിധി സഭ “യിൽ ശിവമൊഗ്ഗ സ്വദേശിയായ ദത്താത്രേയ ഹൊസബളെയെ ആർ.എസ്.എസിൻ്റെ ജനറൽ സെക്രട്ടറി (സർക്കാര്യവാഹക്) ആയി തെരഞ്ഞെെടുത്തു.

നിലവിലുള്ള ജനറൽ സെക്രട്ടറി ഭയ്യാ ജോഷിക്ക് പകരമാണ് ഹൊസബളെ സ്ഥാനമേൽക്കുക. മൂന്ന് വർഷത്തേക്കാണ് നിയമനം.

ശിവമൊഗ്ഗ ജില്ലയിലെ സൊറാബ ഗ്രാമത്തിൽ നിന്നും 1968ൽ ആണ് ദത്താത്രേയ ആർ.എസ്.എസിൽ ചേരുന്നത്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

1972 ൽ ആർ.എസ്.എസിൻ്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷതിൽ ചേർന്നു.

ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൊസബളെ ബെംഗളൂരുവിലെ നാഷണൽ കോളേജിൽ ബിരുദം നേടി മൈസൂരു സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് മിസ നിയമപ്രകാരം ഒരു വർഷം തടവിൽ കിടന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'
[masterslider id="10"]

Related posts