ലോക്ക്ഡൗണിന് ശേഷം പുന:രാരംഭിച്ച കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ നീട്ടി.

ബെംഗളൂരു: ലോക്ക് ഡൗൺ കാരണം നിർത്തുകയും പിന്നീട് വേറെ നമ്പറുകളിൽ ആരംഭിക്കുകയും ചെയ്ത നഗരത്തിൽ നിന്ന് കേരളത്തിലേക്ക്‌ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന മൂന്നു തീവണ്ടികളുടെ സർവീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു.

ബെംഗളൂരു – കന്യാകുമാരി (06525-26), യശ്വന്തപുര – കണ്ണൂർ (06537-38), ബെംഗളൂരു – എറണാകുളം (02677-78) എന്നീ ട്രെയിനുകളാണ് നീട്ടിയത്.

ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ ജൂൺ 30 വരെ റിസർവ് ചെയ്യാം.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ മേയ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.  ബെംഗളൂരു – എറണാകുളം തീവണ്ടിയിൽ ജൂലായ് 18 വരെയും ടിക്കറ്റ് റിസർവുചെയ്യാം.

യെശ്വന്തപുര – കണ്ണൂർ തീവണ്ടി (06537): രാത്രി എട്ടിനു യശ്വന്തപുരയിൽ നിന്ന് പുറപ്പെട്ട് ബാനസവാടി (8.23), കർമലാരം (8.39), ഹൊസൂർ (9.08) സ്റ്റേഷനുകളിലൂടെ കടന്നുപോകും.

ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് (06526): രാത്രി 8.10-ന് കെ.എസ്.ആർ. സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കൺടോൺമെന്റ് (8.20), കെ.ആർ. പുരം (8.32), വൈറ്റ്ഫീൽഡ് (8.43), മാലൂർ (8.59), ബംഗാരപേട്ട് (9.23) സ്റ്റേഷനുകളിലൂടെ കടന്നുപോകും.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

ബെംഗളൂരു – എറണാകുളം തീവണ്ടി (02677): രാവിലെ 6.10-നു കെ.എസ്.ആർ. സിറ്റി സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് കൺടോൺമെന്റ് (6.22), കർമലാരം (6.32), ഹൊസൂർ (7.14) സ്‌റ്റേഷനുകളിലൂടെ കടന്നുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts