പൊതു ശുചി മുറിയിൽ വനിതാ പോലീസുകാരിയുടെ മൊബൈൽ നമ്പർ;അധ്യാപകനെ പൊക്കി പോലീസ്.

ബെംഗളൂരു : ഒരു വിഭാഗം ആളുകളുടെ ക്രൂരമായ വിനോദമാണ് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ മൊബൈൽ നമ്പറുകൾ പൊതു ശുചി മുറികളിൽ എഴുതി വക്കുക എന്നത്.

പൊതു സ്ഥലങ്ങൾ മലീമസമാക്കുന്നതോടൊപ്പം തങ്ങൾ പിടിക്കപ്പെടില്ല എന്ന വിശ്വാസമാണ് ഇത് ചെയ്യുന്നവരിൽ പലർക്കും.

എന്നാൽ പോലീസ് തുനിഞ്ഞിറങ്ങിയാൽ പലതും നടക്കും എന്ന് തെളിയിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഫോണിലേക്ക് മോശം കോളുകൾ വരുന്നത് തുടർന്നപ്പോൾ വനിതാ കോൺസ്റ്റബിൾ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഡൂർ ബസ് സ്റ്റാൻ്റിലെ ശുചി മുറിയിൽ ലൈംഗിക തൊഴിലാളിയുടേത് എന്ന പേരിൽ മൊബൈൽ നമ്പർ എഴുതി വച്ചത് കണ്ടെത്തുകയായിരുന്നു.

കയ്യക്ഷരത്തിൽ നിന്നും തൻ്റെ കൂടെ മുന്പ് ടീച്ചേഴ്സ് ട്രൈയിനിംഗ്‌ കോളേജിൽ പഠിച്ചിരുന്ന സതീഷി (33) ൻ്റെതാണ് എന്ന് മനസ്സിലാക്കി.

സ്ഥിരം വിളിച്ച് ശല്യപ്പെടുത്തിയിരുന്ന സതീഷുമായി വാക്കേറ്റമുണ്ടായതിന് ശേഷമാണ് അനാവശ്യ കോളുകൾ ലഭിച്ച് തുടങ്ങിയത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ വകുപ്പുകൾ ചേർത്ത് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
[masterslider id="10"]

Related posts