ഇനി മുതൽ സ്പീഡ് പോസ്റ്റും രജിസ്റ്റേർഡ് പോസ്റ്റുമെല്ലാം സ്മാർട്ട് പോസ്റ്റ് കിയോസ്‌ക് വഴി അയക്കാം

ബെംഗളൂരു: നഗരത്തിൽ നിന്ന് ഇനി മുതൽ സ്പീഡ് പോസ്റ്റും രജിസ്റ്റേർഡ് പോസ്റ്റുമെല്ലാം സ്മാർട്ട് പോസ്റ്റ് കിയോസ്‌ക് വഴി അയക്കാം. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സ്മാർട്ട് പോസ്റ്റ് കിയോസ്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് കത്ത് അയക്കേണ്ട മേൽവിലാസം അടിച്ചുകൊടുക്കാം.

ശാന്തലനഗറിലെ മ്യൂസിയം റോഡ് പോസ്റ്റ് ഓഫീസിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് പോസ്റ്റ് കിയോസ്ക് കർണാടക സി.പി.എം.ജി. രാജേന്ദ്ര കുമാറാണ് ഉദ്ഘാടനം ചെയ്തത്.

  എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം

ഘട്ടംഘട്ടമായി സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും കിയോസ്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ കത്തുകൾമാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് കിയോസ്‌കിന്റെ ജനസമ്മതി മനസ്സിലാക്കിയശേഷമാകും പാഴ്‌സലുകളും മറ്റും അയക്കുന്നതിനുള്ള സൗകര്യമൊരുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us